
ഫാം ടു ഗ്ളോബൽ വിപണനത്തിന് തുടക്കമാകും
തിരുവനന്തപുരം: ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ പ്രൊഡക്ടിവ് അലയൻസിലൂടെ കാർഷിക ഉത്പന്നങ്ങൾ ദേശീയ-അന്തർദ്ദേശീയ വിപണികളിലെത്തിക്കാനുള്ള ഫാം ടു ഗ്ലോബൽ മാർക്കറ്റിംഗ് രീതികളിലേക്ക് കേരളവും നീങ്ങുന്നു. കേരളത്തിലെ കർഷക ഉത്പാദന കമ്പനികളും (FPC) തത്പരരായ കാർഷിക സംരംഭകരും (ABP) കേരയുമായി ഏർപ്പെടുന്ന ത്രികക്ഷി കരാർ മുഖേനയാണ് ഉത്പാദന സഖ്യങ്ങൾ നടപ്പാക്കുന്നത്. സംസ്ഥാനത്തുടനീളം 150 പ്രൊഡക്ടിവ് അലയൻസുകൾക്കായി 333 കോടി രൂപ ചെലവഴിക്കും.
പ്രൊഡക്ടിവ് അലയൻസ് സംബന്ധിച്ച് കേരളത്തിലെ കർഷക ഉത്പാദക കമ്പനികളുടെ പ്രതിനിധികൾക്കും കാർഷിക സംരംഭകർക്കുമായി സമേതിയിൽ നടത്തിയ സംസ്ഥാന തല ശില്പശാല കേര പ്രൊജക്റ്റ് ഡയറക്ടറും കാർഷികോൽപ്പാദന കമ്മീഷണറുമായ മിൻഹാജ് ആലം ഉദ്‌ഘാടനം ചെയ്തു. അഡീഷണൽ പ്രൊജക്റ്റ് ഡയറക്ടർ കെ. ഇമ്പശേഖർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് സി. തമ്പി, കേര ഇ.എസ്.എസ്. നോഡൽ ഓഫീസർ ഡോ. എസ്. യമുന തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യം
കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനയിലൂടെ കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പാക്കി കർഷകരും സംരംഭകരും തമ്മിൽ നേരിട്ടുള്ള വിപണി ബന്ധം വിപുലമാക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |