തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയും പവന്‍ 480 രൂപ താഴ്ന്ന് 1,13,040 രൂപയുമായി. ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. അമേരിക്കയിൽ നാണയപ്പെരുപ്പം ശക്തമായതിനാൽ ഫെഡറൽ റിസർവ് പലിശ കൂട്ടുമെന്ന ആശങ്കയിലാണ് സ്വർണ വില കുത്തനെ ഇടിയുന്നത്. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്.
അമേരിക്കൻ ഫെഡറൽ റിസർവ് സെപ്തംബറിൽ പലിശ നിരക്ക് ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. ഡോളറും അമേരിക്കൻ ബോണ്ടുകളുടെ വരുമാനവും ശക്തിയാർജിച്ചതോടെ പലിശ വരുമാനം നൽകാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻമാറി. എന്നാൽ സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റ സാദ്ധ്യതകൾ ശക്തമാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപയാണ്. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,55,000 രൂപ നൽകണം.
Gold prices in Kerala witnessed another sharp decline, with the price falling by ₹60 per gram and ₹480 per sovereign to ₹14,130 and ₹1,13,040, respectively. The drop is attributed to concerns over a possible US Federal Reserve interest rate hike, along with a stronger dollar and rising US bond yields.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |