ലണ്ടൻ: മഹാകവി കുമാരനാശാന്റെ ജീവിതത്തെയും കവിതകളേയും ആസ്പദമാക്കി ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ ഇന്നലെ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിൽ 'ശുക്രനക്ഷത്രം' എന്ന നാടകം അവതരിപ്പിച്ചു. മനോഹരമായ ഈ നാടകം പ്രണവം മധു എഴുതി ശശി എസ് കുളമട സംവിധാനം ചെയ്ത് ലണ്ടനിലെ കലാ പ്രതിഭകൾ അവതരിപ്പിക്കുകയായിരുന്നു. ഗുരു ജയന്തി ആഘോഷങ്ങളുടെ ക്ലൈമാക്സായിരുന്നു 'ശുക്രനക്ഷത്രം" എന്ന ഈ നാടകം.
മഹാകവി കുമാരനാശാന്റെ ബാല്യത്തിൽ തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് നാടകം കടന്നുപോകുന്നത്.കുമാരനാശാന്റെ ജീവിതത്തിന്റെയും കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിന്റേയും പ്രധാനപ്പെട്ട പല ചരിത്ര സംഭവങ്ങളും നാടകത്തിൽ പ്രതിപാദിക്കുന്നതിനൊപ്പം ആശാന്റെ കവിതകളും നാടകത്തിൽ പരാമർശക്കുന്നു.
വീണപൂവ് മുതൽ ദുരവസ്ഥ വരെയുള്ള ആശാൻ കവിതകൾ നാടകത്തിന്റെ ഭാഗമായിട്ടുണ്ട്. ഹൃദയഹാരിയായ രംഗങ്ങൾ ആശാന്റെ കവിതകളിലൂടെയും കാഥികൻ വി സാംബശിവന്റെ വരികളിലൂടെയും പുതുതായി എഴുതിയ ഗാനങ്ങളിലൂടെയും നാടകത്തിൽ മനോഹരമായി കോർത്തിണക്കിയെടുത്തു. നാടക രചന നടത്തിയ പ്രണവം മധുവിനും സംവിധായകൻ ശശി എസ് കുളമടയ്ക്കും ശ്രീനാരായണ ഗുരു മിഷനും ഗുരുപ്രഭയ്ക്കും അഭിമാനിക്കാവുന്ന നാടകമാണ് 'ശുക്രനക്ഷത്രം'.
റെയ്ന, ബീന, ജീജ, മഞ്ജു, റോസി, ശ്രേയ, റിറ്റു, ബാബു, നാഷ്, ഗംഗാധരൻ സുരേഷ്കുമാർ, ഗിരിധരൻ, മുരളി, കീർത്തി, സുനിത്, ജയിൻ, സുദേവൻ എന്നിവർ കഥാപാത്രങ്ങൾക്ക് സ്റ്റേജിൽ ജീവൻ നൽകി. ഓരോ കഥാപാത്രങ്ങൾക്കും ചൈതന്യം പകരുകയായിരുന്നു നടീനടന്മാർ. ദീപവിതാനം, ഡിജിറ്റൽ പശ്ചാത്തലം തസ്നീം, രംഗസജ്ജീകരണം അജി ഗംഗാധരൻ , അനിൽ വേലു, മ്യൂസിക് എഡിറ്റിങ് സുഭാഷ് കുമാർ, സംഗീതനിയന്ത്രണം ജോയി ഗോപി, ശബ്ദനിയന്ത്രണം പ്രകാശ് ദാമോദരൻ എന്നിവർ മനോഹരമാക്കി.
Sree Narayana Guru Mission of the UK presented 'Shukranakshatram', a play based on the life and poems of Mahakavi Kumaranasan, in London yesterday. Part of Guru Jayanti celebrations, the drama, written by Pranavam Madhu and directed by Sasi S Kulamada, depicted Kumaranasan's life stages and his contributions to Kerala's renaissance, featuring various notable poems.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |