SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.02 AM IST

കാണിയെ മൈതാനത്തിട്ട് മർദിച്ച് ക്രിക്കറ്റ് താരം; വീഡിയോ വൈറൽ, നടപടി ആവശ്യപ്പെട്ട് കായികപ്രേമികൾ

viral-visuals
വീഡിയോ ദൃശ്യങ്ങളിൽനിന്ന്

ശ്രീനഗർ: മൈതാനത്തിട്ട് കാണിയെ മർദിച്ച് കാശ്‌മീരി ക്രിക്കറ്റ് താരം ജഹാംഗീർ ലോൺ. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ താരത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഞായറാഴ്‌ച ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന റെഡ് പ്രീമിയർ ലീഗിന്റെ സെമിഫൈനൽ മത്സരത്തിനുശേഷമായിരുന്നു സംഭവം.

റോയൽ ഗുഡ്‌വിൽ സിസിയുമായുള്ള സെമിഫൈനലിൽ അത്വാസ് ഇന്ത്യ ഇലവൻ മൂന്ന് വിക്കറ്റിന് വി‌ജയിച്ചിരുന്നു. മത്സരശേഷം വിജയിച്ച ടീമിന്റെ ആരാധകർ ആഘോഷത്തിനായി മൈതാനത്തേക്ക് പ്രവേശിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. റോയൽ ഗുഡ്‌വിൽ സിസിക്കായി കളിച്ച ജഹാംഗീർ ലോർ കാണിയെ മർദിക്കുകയും തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൈതാനത്തേക്കെത്തിയ കാണികളിലൊരാൾ അധിക്ഷേപിച്ച് സംസാരിച്ചെന്നും തന്റെ അമ്മയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നും ജഹാംഗീർ ആരോപിച്ചു. ഇതിൽ പ്രകോപിതനായാണ് താൻ അയാളെ മർദിച്ചതെന്നും താരം വിശദീകരിച്ചു. അധിക്ഷേപം താൻ സഹിക്കില്ലെന്നാണ് ജഹാംഗീർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം 'എന്റെ കുടുംബം എന്റെ അഭിമാനം' എന്ന സന്ദേശം ജഹാംഗീർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

താരത്തിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കായിക പ്രേമികൾ രംഗത്തെത്തുന്നുണ്ട്. താരത്തിന്റെ നടപടി അപലപിച്ച നിരവധിപേർ കർശനമായ അച്ചടക്ക നടപടി ആവശ്യപ്പെട്ടു. അതേസമയം, കാണിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന വാദവുമായി മറ്റു ചിലരും രംഗത്തെത്തി.

English Summary

Kashmiri cricketer Jehangir Lone faces backlash after a video of him allegedly assaulting a spectator following an RPL semifinal went viral.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEHANGIR LONE, SPECTATOR ATTACKED, KASHMIR CRICKET VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360