SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.25 AM IST

പഞ്ചാബ് മുഖ്യമന്ത്രിയെ ഡൽഹി വിമാനത്താവളത്തിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചു, 50,000 രൂപ പിഴ ചുമത്തി: ആരോപണവുമായി എഎപി

bhagwant-mann
ഭഗവന്ത് മൻ

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്നുമണിക്കൂ‌ർ തടഞ്ഞുവച്ചതായി ആം ആദ്മി പാർട്ടി (എഎപി).തുടർന്ന് അദ്ദേഹത്തിന് 50,000 രൂപ പിഴ ചുമത്തിയതായും, കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ ഈ നടപടി സ്വീകരിച്ചതെന്നും എഎപി ആരോപിച്ചു. മുഖ്യമന്ത്രിയെ മനഃപൂർവം അപമാനിക്കാനും പഞ്ചാബിന്റെ പുരോഗതിയെ തടസപ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പാർട്ടി വിമർശിച്ചു.

ഒക്ടോബർ 17 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലായ ‘സിയാൽ പാരീസ് 2026' ൽ പഞ്ചാബിന്റെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പാരീസിലേക്ക് പോയത്. ഈ യാത്രയ്ക്ക് കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നെങ്കിലും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് അദ്ദേഹം പാരീസിലേയ്ക്ക് പോയത്. ഇവിടെ നിന്ന് മടങ്ങിയെത്തിയ അദ്ദേഹത്തെ ലഗേജ് പരിശോധനയുടെ പേരിൽ മാത്രം മൂന്ന് മണിക്കൂറോളമാണ് വിമാനത്താവളത്തിൽ പിടിച്ചുനിർത്തിയതെന്ന് പഞ്ചാബിലെ എഎപിയുടെ മീഡിയ ഇൻ-ചാർജ് ബൽതേജ് ആരോപിച്ചു.

പരിശോധനകൾക്ക് ശേഷം മുഖ്യമന്ത്രി വാഹനത്തിൽ കയറാൻ ഒരുങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ ഓടിയെത്തി തങ്ങൾക്ക് മുകളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന് പറഞ്ഞുകൊണ്ട് 50,000 രൂപയുടെ ചലാൻ നൽകുകയായിരുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയത് പഞ്ചാബിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി പ്രതികരിച്ചു. മോദി സർക്കാർ നിരന്തരം പഞ്ചാബിനെ അവഗണിക്കുകയാണെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും എഎപി കുറ്റപ്പെടുത്തി.

എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭഗവന്ത് മന്നിനെയും ഭാര്യ ഗുർപ്രീത് കൗറിനെയും തടഞ്ഞുവച്ചതിന് പിന്നിൽ മറ്റൊരു കാരണമാണെന്ന് ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതിയ ആരോപിച്ചു. അനുവദനീയമായ പരിധിയിൽ കൂടുതൽ പണമോ ലഗേജോ കൈവശം വച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇവരെ തടഞ്ഞുവച്ചതെന്നും മുഖ്യമന്ത്രിയെന്ന പദവി പരിഗണിച്ചാണ് പിന്നീട് പോകാൻ അനുവദിച്ചതെന്നും ബിക്രം സിംഗ് പറഞ്ഞു.

English Summary

Punjab Chief Minister Bhagwant Mann was reportedly detained at Delhi airport and fined ₹50,000 upon returning from Paris. The Aam Aadmi Party (AAP) alleges this was a politically motivated move by the central government to humiliate the CM, despite Mann securing court permission for his travel. Shiromani Akali Dal (SAD) leaders, however, claimed the detention was due to Mann carrying excess cash or luggage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAP, PUNJAB CM, BHAGWANT MANN, CENTRAL GOVERNMENT, DELHI AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY