SignIn
Kerala Kaumudi Online
Friday, 24 July 2026 2.29 AM IST

 അന്ന് എം.ജി.ആർ ഇന്ന് വിജയ് അന്ന് മീനവ നൻപൻ ഇന്ന് ജനനായകൻ

aa

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷം എം.ജി.രാമചന്ദ്രന്റെ സിനിമ റിലീസ് ചെയ്ത് ആര നൂറ്റാണ്ടോളം പിന്നിടുമ്പോളാണ് മുഖ്യമന്ത്രിയായ ശേഷം സി.ജോസഫ് വിജയ്‌യുടെ സിനിമ ജന നായകൻ റീലീസ് ചെയ്യുന്നത്.

1977ൽ എം.ജി.ആർ മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് അഭിനയിച്ച 'മീനവ നൻപൻ" റീലീസ് ചെയ്തത്. അതു പോലെ വിജയ് അധികാരമേറ്റ് രണ്ടാം മാസത്തിൽ ജനനായകനും റീലീസ് ചെയ്തു.

എം.ജി.ആറിനെ പോലെയാണ് താൻ മുഖ്യമന്ത്രിയാകുന്നത് എന്ന് അടിക്കടി പറയുന്ന വിജയ്‌യെ സംബന്ധിച്ചിടത്തോളം ഈ സാമ്യം നേട്ടമുണ്ടാക്കും. മുഖ്യമന്ത്രിയായ ശേഷം എം.ജി.ആർ പുതിയ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. പക്ഷെ മുമ്പ് അഭിനയിച്ച മറ്റൊരു ചിത്രം 'മധുരൈ മീത സുന്ദരപാണ്ഡ്യൻ" അദ്ദേ ഹം അധികാരമേറ്റ് ആറ് മാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ജ്ഞാനപീഠം അവാർ‌ഡ് ജേതാവ് അഖിലന്റെ 'കായൽവിഴി" എന്ന നോവലിനെ ആസ്പദമാക്കി എം.ജി.ആർ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ജന നായകൻ എന്ന സിനിമ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ വിവാദത്തിൽ അകപ്പെട്ടിരുന്നു. തുടർന്ന് നടന്ന നിയമപോരാട്ടങ്ങളിൽ കുടുങ്ങിയാണ് റീലീസിംഗ് വൈകിയത്. തമിഴ്നാട്ടിൽ 1000 സ്‌ക്രീനുകളിലും ഇന്ത്യയിലുടനീളം 3000 സ്‌ക്രീനുകളിലും ലോകമെമ്പാടും 5000ലധികം സ്‌ക്രീനുകളിലമാണ് ചിത്രം റീലീസ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360