SignIn
Kerala Kaumudi Online
Sunday, 26 July 2026 10.45 AM IST

ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല; 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

READ ENGLISH VERSION
avyan-surya
അവ്യാൻ സൂര്യ

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.

കുഴൽക്കിണർ നിർമ്മാണത്തിന്റെ ഭാഗമായി ഗ്രേറ്റർ നോയിഡ അതോറിറ്റി ഏകദേശം 15 അടി താഴ്‌ചയിൽ കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അവ്യാൻ കുഴിയിൽ വീണതെന്നാണ് വിവരം. ഉടൻതന്നെ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നോയിഡയിൽ നിർമ്മാണസ്ഥലത്തിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ മറിഞ്ഞ് സോഫ്‌റ്റ്‌വെയർ എഞ്ചിനീർ മരിച്ച സംഭവവും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. നഗരത്തിലെ തുറന്നുകിടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അതോറിറ്റി നേരത്തെ ഉറപ്പ് നൽകിയിരുന്നതാണെന്നും നാട്ടുകാർ പറയുന്നു.

കുഴിക്ക് ചുറ്റും ബാരിക്കേടുകൾ ഉണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച എസ്‌ഡിഎം സദർ ആശുതോഷ് ഗുപ്‌ത അറിയിച്ചു. കരാറുകാരന്റെ ഭാഗത്ത് അനാസ്ഥ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A six-year-old boy died after drowning in a rainwater-filled, 15-foot-deep pit in Greater Noida’s Knowledge Park area. The pit, reportedly dug for boring work, allegedly had no barricades or warning signs. Locals rescued the child and rushed him to hospital, but doctors declared him dead. Residents accused the Greater Noida Authority of negligence, while officials promised legal action if contractor negligence is established.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360