SignIn
Kerala Kaumudi Online
Sunday, 26 July 2026 10.49 AM IST

ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം; ആദ്യമായി രണ്ട് വനിതാ താരങ്ങൾ ടോപ് 60ൽ

READ ENGLISH VERSION

epee-fencers
പ്രാചി ലോഹൻ, തനിഷ ഖത്രി

ഹോങ്കോങ്: സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ എപ്പി താരങ്ങളായ തനിഷ ഖത്രിയും പ്രാചി ലോഹനും ചരിത്രനേട്ടം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ എപ്പി വിഭാഗത്തിലെ മെയിൻ ടേബിൾ ഓഫ് 64 (ഡയറക്‌ട് എലിമിനേഷൻ റൗണ്ട്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് ഇരുവരും കുറിച്ചത്. ഹോങ്കോങിലെ ഏഷ്യ എക്‌സ്‌പോയിൽ 180-ലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തിൽ തനിക്ഷ ഖത്രി 43-ാംസ്ഥാനത്തെത്തി. സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഈ ഇനത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന എക്കാലത്തെയും മികച്ച വ്യക്തിഗത റാങ്കിങ്ങാണിത്. പ്രാചി ലോഹാൻ 58-ാംസ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിലെ വനിതാ വ്യക്തിഗത വിഭാഗത്തിൽ ആദ്യ 60 സ്ഥാനങ്ങൾക്കുള്ളിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംനേടിയെന്ന ചരിത്രവും രാജ്യത്തിന് കുറിക്കാനായി.

English Summary

Indian fencers Tanisha Khatri and Prachi Lohan created history at the Senior World Fencing Championships in Hong Kong by becoming the first Indian women’s epee fencers to qualify for the Main Table of 64. Tanisha finished 43rd, India’s best-ever individual ranking in the event, while Prachi secured 58th. Their achievement also marked the first time two Indian fencers finished inside the top 60.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, FENCING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360