SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

നാ​രാ​യ​ണ​ക്കു​റു​പ്പി​നെ ഓർ​ക്കേ​ണ്ട​തെ​ങ്ങ​നെ?

1

മ​ല​യാ​ള​ന​വീ​ന​ത​യു​ടെ ഉ​ച്ചാ​വ​സ്ഥ​യിൽ ക​വി​ത​യി​ലും നി​രൂ​പ​ണ​ത്തി​ലും

വേ​റി​ട്ട സ്വ​രം കേൾ​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് അടുത്തിടെ അന്തരിച്ച കവി പി. നാ​രാ​യ​ണ​ക്കു​റു​പ്പ്. കാ​വ്യാ​നു​ശീ​ല​ന​ത്തിന്റെയും നാ​ടോ​ടി​-​ക്ലാ​സി​ക്കൽ ക​ലാ​വ​ബോ​ധ​ത്തി​ന്റെ​യും സ​മ്പാ​ദ്യം അ​ദ്ദേ​ഹ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ങ്ങളെ മൗ​ലി​ക​മാ​ക്കി. ലോ​ക​പ​രി​ച​യ​വും ബ​ഹു​ഭാ​ഷാ​പാ​ണ്ഡിത്വവു​മാ​ണ് ആ ക​ലാ​കാ​ര​ന്റെ ക​ണ്ടെത്തലു​കൾ​ക്കു ക​രു​ത്തു പ​കർ​ന്ന​തെ​ങ്കിൽ, സ​ഹ​ജ​സി​ദ്ധി​യും ത​ന​തുസം​സ്‌കൃ​തി​യും സ​മാ​നു​പാത​ത്തിൽ സ​ഹ​വർ​ത്തി​ച്ച​താ​ണ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്റെ വാ​ഗ്ഭൂ​പ​ടം ആ​ധി​കാ​രി​ക​മാ​കാൻ കാ​ര​ണം.

ക​വി എ​ന്നു കീർ​ത്തി​മാ​നാ​കും​മുൻ​പേ വി​മർ​ശ​കൻ എ​ന്നു സ്ഥാ​ന​പ്പെ​ട്ട ച​രി​ത്ര​മു​ള്ള​തായിരുന്നു നാ​രാ​യ​ണ​ക്കു​റു​പ്പി​ന്റെ ജീ​വി​തം. പാ​ശ്ചാ​ത്യ​-​പൗ​ര​സ്ത്യ​ദർ​ശ​ന​ങ്ങ​ളി​ലും സാ​ഹി​ത്യങ്ങ​ളി​ലുമു​ള്ള ഗാ​ഢ​പ​രി​ച​യത്താൽ ബ​ലി​ഷ്ഠ​മാ​യ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​മർ​ശ​ര​ച​ന​കൾ. ഭാര​തീ​യ​കലാ​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു സാ​മാ​ന്യ​വും പ്രാ​ദേ​ശി​ക​മാ​യ ഈ​ടു​വ​യ്പു​ക​ളെ​പ്പ​റ്റി സ​വി​ശേ​ഷ​വുമാ​യ അ​ഗാ​ധ​ജ്ഞാ​നം നാ​രാ​യ​ണ​ക്കു​റു​പ്പി​നു​ണ്ടാ​യി​രു​ന്നു. അ​വ​യൊ​ന്നും പു​സ്ത​കം വാ​യി​ച്ചുനേ​ടി​യ അ​റി​വാ​യി​രു​ന്നി​ല്ല എ​ന്നു ശ്ര​ദ്ധി​ക്ക​ണം.

അ​തി​നാൽ പ്രാ​യോ​ഗി​ക​പ​രി​ജ്ഞാ​ന​വും അ​നു​ഭ​വ​നി​ഷ്ഠ​മാ​യ സ്വ​കീ​യ​നി​ഗ​മ​ന​ങ്ങ​ളും​കൊ​ണ്ട് ആ​ധി​കാ​രി​ക​മാ​യി​ത്തീർ​ന്നു നാരായണ​ക്കു​റു​പ്പിന്റെ ബോ​ധ​സീ​മ. 'ത​ന​തുക​വി​ത ത​ന​തുനാ​ട​കം' എ​ന്ന പഠ​ന​ഗ്രന്ഥം മാത്രം വാ​യി​ച്ചാൽ മ​തി, അദ്ദേ​ഹ​ത്തി​ന്റെ വൈ​ജ്ഞാ​നി​ക​നി​ല​വാ​രം എ​ത്ര ഉ​ന്ന​ത​മാ​യി​രു​ന്നു​വെ​ന്നു മ​ന​സി​ലാക്കാൻ. നാ​രാ​യ​ണ​ക്കു​റു​പ്പി​ന്റെ ഇ​ത​ര വി​മർ​ശ/പഠ​ന​ഗ്രന്ഥങ്ങ​ളു​ടെ സ്വഭാ​വ​വും ഭി​ന്ന​മ​ല്ല.


ന​വീ​ന​താ ​പ്ര​സ്ഥാ​ന​ത്തി​ന്റെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന​ല്ലോ നാ​രാ​യ​ണ​ക്കുറു​പ്പ്. ക​വി​ത​യു​ടെ ബാ​ഹ്യ​വും ആ​ഭ്യ​ന്ത​ര​വു​മാ​യ ഘ​ട​ക​ങ്ങ​ളിൽ, അ​താ​യ​ത് രൂ​പ​ത്തി​ലും ഭാ​വത്തി​ലും, കു​റെ​ക്കൂ​ടി കൃ​ത്യ​മാ​യി​പ്പ​റ​ഞ്ഞാൽ, ഭാ​ഷ​യി​ലും പ്ര​മേ​യ​ത്തി​ലും ഇ​ള​ക്കി​പ്ര​തി​ഷ്ഠ​യോ മാ​റ്റി​മ​റി​ക്ക​ലോ ന​ട​ത്താൻ ഒ​ട്ടും അ​ധീ​ര​നാ​യി നി​ന്നി​ട്ടി​ല്ലാ​ത്ത ക​വി​യാ​ണ​ദ്ദേ​ഹം. ഈ പ​രീ​ക്ഷ​ണൗ​ത്സു​ക്യം ആ ക​വി​ത​ക​ളു​ടെ ആ​ന്ത​ര​ബ​ഹി​രം​ഗ​ ഘ​ട​ന​ക​ളിൽ വ​ള​രെ പ്ര​ക​ട​മാ​ണ്. അ​ത്യു​ക്തി​യും വി​രു​ദ്ധോ​ക്തി​യും ശ്യാ​മഹാ​സ്യ​വു​മെ​ല്ലാം ആ ക​വി​ത​ക​ളു​ടെ അ​ന്തർ​ഭാ​വ​ത​ല​ങ്ങ​ളിൽ ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ട്.

ഇം​ഗ്ലിഷ് ആ​വി​ഷ്ട​മ​ല​യാ​ള​ശൈ​ലി​കൾ, നാ​ടൻവ്യ​വ​ഹാ​ര ​രീ​തി​കൾ എ​ന്നി​വ​യുൾ​പ്പെ​ട്ട വി​ചി​ത്ര​മാ​യ പ​ദച്ചേ​രു​വ​കൊ​ണ്ടാ​ണ് നാ​രാ​യ​ണ​ക്കു​റു​പ്പ് ര​ച​ന​ക​ളിൽ വ്യ​തി​രി​ക്ത​ത വ​രു​ത്തു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​മ്പോ​ഴും ക​വി​ത​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ചേ​രി​യിൽ പ​റ്റി​ക്കൂടു​ക​യോ അ​വി​ട​ത്തെ പ​ട​പ്പാ​ട്ടു​പാ​ടി ഒ​ടു​ക്കു​ക​യോ ചെ​യ്യേ​ണ്ട​ത​ല്ല ത​ന്റെ ജ​ന്മം എ​ന്ന തി​രി​ച്ച​റി​വ് നാ​രാ​യ​ണ​ക്കു​റു​പ്പ് നേ​ടി​യി​രു​ന്നു. സ​മ​കാ​ലി​ക​ത​യോ​ടു ക​ല​ഹി​ക്കു​വാൻ തെ​ല്ലും വി​സമ്മ​ത​മി​ല്ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

മ​ല​യാ​ള​വൃ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച് നാ​രാ​യ​ണ​ക്കു​റു​പ്പി​നോ​ളം ആ​ഴത്തിൽ ആ​രാ​ഞ്ഞ പ​രി​ണ​ത​പ്ര​ജ്ഞർ ന​മു​ക്ക് അ​ധി​ക​മി​ല്ല. 'ന​മ്മു​ടെ പ്ര​കൃ​തി​ക്കും പാ​ര​മ്പ​ര്യത്തി​നും ഇ​വി​ട​ത്തെ കാ​റ്റി​നും മ​ണ്ണി​നു​മൊ​ക്കെ യോ​ജി​ച്ച കേ​ര​ള​ത്തി​ലു​ള്ള ക​ല​യും സാ​ഹിത്യ​വു​മൊ​ക്കെ ഉ​ണ്ടാ​ക​ണം' എ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചിരുന്നത്. വി​ശ്വാ​സ​ത്തെ പ്ര​മാ​ണ​മാ​ക്കു​ന്ന​തി​ലു​മു​ണ്ടാ​യി​രു​ന്നു നാ​രാ​യ​ണ​ക്കു​റു​പ്പി​നു ത​ന്റേ​താ​യ ബോ​ദ്ധ്യ​ങ്ങൾ. സ​ത്യം തി​ര​ഞ്ഞും അ​റി​ഞ്ഞും പ​റ​ഞ്ഞും പി​ൽക്കാലം ക​വി​യു​ടെ കാ​ൽപ്പാ​ട് മ​ല​യാ​ളത്തിൽ ആ​ഴ​ത്തിൽ പ​തി​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY