SignIn
Kerala Kaumudi Online
Friday, 04 September 2026 4.09 PM IST

വീട്ടിൽ ചവറ്റുകുട്ട എവിടെ സ്ഥാപിക്കണം; തുറന്നുവച്ചാൽ ദോഷമോ?

waste-basket
പ്രതീകാത്മക ചിത്രം

ഇന്ന് മിക്കവാറും വീടുകളിലും മാലിന്യമിടാൻ വേസ്റ്റ് കുട്ടകൾ വാങ്ങി വയ്ക്കാറുണ്ട്. വീട്ടിൽ പോസിറ്റീവ് എനർജി നിലനിർത്താൻ ചവറ്റുകുട്ട ശരിയായ ദിശയിൽ സ്ഥാപിക്കേണ്ടത് പ്രാധാനമാണ്. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ മറ്റിടങ്ങളിൽ നെഗറ്റീവ് എനർജി ബാധിക്കുന്നത് തടയുന്നു.

ശരിയായ ദിശയേത്?

വീടിന്റെ തെക്ക് - പടിഞ്ഞാറ് ദിശയാണ് ചവറ്റുകുട്ടകൾ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം. തെക്കുകിഴക്ക് ദിശയുടെ കിഴക്ക് ഭാഗത്തും വടക്ക് പടിഞ്ഞാറ് ഭാഗത്തും ചവറ്റുകുട്ടകൾ സ്ഥാപിക്കാവുന്നതാണ്.

സ്ഥാപിക്കാൻ പാടില്ലാത്ത ദിശകൾ ഏതെന്നോ?

ചവറ്റുകുട്ടകൾ ഒരിക്കലും വടക്കുകിഴക്ക് ദിശയിൽ വയ്ക്കരുത്. ഈ ദിശയെ ഈശാനകോൺ എന്നും അറിയപ്പെടുന്നു. ഈ ദിശ ശിവ ഭഗവാന്റെ ദിക്കായും കണക്കാക്കപ്പെടുന്നു. വീട്ടിലെ ഏറ്റവും പവിത്രമായ സ്ഥലമായി കണക്കാക്കപ്പെടുന്ന ദിശയാണിത്. ഇവിടെ മാലിന്യം കെട്ടികിടക്കുന്നത് അശുഭകരമാണ്.

ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീന് എനർജി നിറയുന്നതിന് കാരണമാവും. മാത്രമല്ല, കുടുംബാംഗങ്ങളുടെ മാനസിക സമ്മർദ്ദം, ക്ഷോഭം, നെഗറ്റീവ് ചിന്ത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.വീടിന്റെ കിഴക്ക് ഭാഗത്തും ചവറ്റുകുട്ട വയ്ക്കാൻ പാടില്ല. കിഴക്ക് സൂര്യന്റെ ദിശയായാണ് കണക്കാക്കപ്പെടുന്നത്. പോസിറ്റീവ് ഊർജത്തിന്റെ ഉറവിടമാണിത്.

വീടിന്റെ പ്രധാന കവാടത്തിന് സമീപത്തായി ചവറ്റുകുട്ട വയ്ക്കാൻ പാടില്ല. ഇത് വീട്ടിലേയ്ക്ക് പ്രവേശിക്കാനിരിക്കുന്ന പോസിറ്റീവ് എനർജിയെ തടയും. ചവറ്റുകുട്ട എപ്പോഴും മൂടിവയ്ക്കണം. ഇടയ്ക്കിടെ കാലിയാക്കുകയും വേണം.

English Summary

The article offers guidance on optimal dustbin placement for positive home energy. South-west is ideal; south-east (east part) and north-west are acceptable. Avoid placing bins in the sacred north-east, the positive East, or near the main entrance. Incorrect placement attracts negative energy and increases family stress. Bins must always be covered and regularly emptied.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASTE BASKET AND VASTU, VASTU AT HOME, HOME LOCKER VASTU, VASTUTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL