SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.46 AM IST

ഈ സാധനങ്ങൾ കട്ടിലിനടിയിൽ സൂക്ഷിക്കരുത്, വാസ്തുദോഷങ്ങൾ ഒഴിയുകയില്ല

bedroom
പ്രതീകാത്മക ചിത്രം

വാസ്തുശാസ്ത്രത്തിൽ വീട്ടിൽ ഓരോ സാധനങ്ങൾ സ്ഥാപിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക ദിശയും സ്ഥാനവും നിഷ്‌കർഷിക്കുന്നുണ്ട്. തെറ്റായ ദിശയിൽ സൂക്ഷിക്കുന്നത് ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. കട്ടിലിനടിയിൽ സാധനങ്ങൾ സൂക്ഷിക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചില സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

സൂക്ഷിക്കാൻ പാടില്ലാത്തവ

  • ഏറെ പഴക്കം ചെന്നതും പൊട്ടിയതുമായ വസ്തുക്കൾ
  • പുറത്തുപയോഗിക്കുന്ന ചെരിപ്പ്
  • ഇലക്ട്രോണിക് ഉപകരണങ്ങൾ
  • ചൂല്
  • കാലിപ്പെട്ടികൾ, പ്ളാസ്റ്റിക് ബാഗുകൾ
  • നനഞ്ഞ തുണി, വെള്ളം നിറച്ച പാത്രങ്ങൾ തുടങ്ങി വെള്ളത്തിന്റെ സാന്നിദ്ധ്യമുള്ളവ
  • ദൈവങ്ങളുടെ ചിത്രങ്ങൾ
  • ആത്മീയ പുസ്തകങ്ങൾ
  • കണ്ണാടി
  • വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ

ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നത് പ്രതികൂല ഊർജ്ജം മുറിയിൽ നിറയുന്നതിന് കാരണമാകും. കൂടാതെ കുടുംബാംഗങ്ങളിൽ മാനസിക സമ്മർദ്ദം ഉയർത്തുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ സന്തോഷം, സമാധാനം, സാമ്പത്തിക കാര്യങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു.

English Summary

According to Vastu Shastra, the placement of household items is believed to influence positive and negative energy. It advises against storing certain items under the bed, as doing so is thought to disturb peace, health, and well-being. Many households use this space for storage, but Vastu recommends avoiding specific objects beneath the bed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU SHASTRA, BED STORAGE TIPS, BEDROOM VASTU, KATTILINADI VASTU, VASTU DOSHAM KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL