ഭക്തി വിശ്വാസങ്ങൾ മുറുകെപ്പിടിച്ച് രാമായണ പാരായണത്തോടൊപ്പം കർക്കടമാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ് മലയാളികൾ. കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന വ്യാഴത്തിന് 2026 ജൂലായ് 15 വൈകുന്നേരം 7.59 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 5.03 വരെ മൗഢ്യം സംഭവിക്കുന്നു. ഈ കാലയളവിൽ വ്യാഴത്തിന്റെ ഫലദാനശേഷി ഭാഗികമായി അല്ലെങ്കിൽ പൂർണമായി ഉണ്ടാകില്ല.
പുണർതം, വിശാഖം, പൂരുരുട്ടാതി, ഉത്രാടം, കാർത്തിക, ഉത്രം, പൂയം, ആയില്യം, മകം, പൂരം എന്നീ നാളുകാർ ഈ കാലയളവിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഈ സമയത്ത് വിവാഹം, ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ തുടങ്ങിയ മംഗളകർമ്മങ്ങൾ നടത്തുന്നത് അഭികാമ്യമല്ലെന്നാണ് വിശ്വാസം.
കർക്കടക മാസത്തിൽ എല്ലാ നാളുകാരും സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗദുരിതങ്ങളും മാനസികസംഘർഷങ്ങളും നേരിടേണ്ടി വരുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. അധികച്ചെലവ്, ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ, ബന്ധുക്കളുമായി അഭിപ്രായ ഭിന്നത, സാമ്പത്തിക ഇടപാടുകളിൽ നഷ്ടം. ബിസിനസ് തകർച്ച, ലക്ഷ്യം കൈവരിക്കാൻ പ്രയാസം, അപ്രതീക്ഷിതമായ ധനച്ചെലവുകൾ, തൊഴിൽ തടസം, സുഹൃത്തുക്കളുമായി തർക്കം, നിയമപരമായ വിഷയങ്ങളിൽ തിരിച്ചടികൾ തുടങ്ങിയ കാര്യങ്ങളും നേരിടേണ്ടി വരാം.
The Malayalam month of Karkidakam has begun with traditional rituals and Ramayana recitation. According to astrology, Jupiter’s influence is considered weakened from July 15 to August 13, 2026. Certain auspicious events are advised against during this period, and astrologers predict possible financial, health, relationship, and career challenges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |