SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.34 PM IST

കണ്ണേറ് വിശ്വസിക്കണോ? സന്തോഷത്തിന് പിന്നാലെ വരുന്ന ദുഃഖത്തിന് കാരണം ഇത്, പരിഹാരമാർഗങ്ങൾ അറിയാം

evil-eye-solutions
പ്രതീകാത്മക ചിത്രം

സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങളും ജീവിതത്തില പ്രധാന സംഭവങ്ങളും പങ്കുവയ്ക്കുന്നത് ഇന്നത്തെ കാലത്ത് സർവസാധാരണമാണ്. എന്നാൽ ചിലർക്കെങ്കിലും ഇത്തരം പങ്കുവയ്ക്കലിന് ശേഷം ചില ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി തോന്നാറുണ്ട്. പല സാഹചര്യങ്ങളിലും മറ്റുള്ളവരുമായി ജീവിതത്തിലെ സന്തോഷം പങ്കുവച്ചതിന് പിന്നാലെ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം ഇതാണ്. കണ്ണേറ്,​ ദൃഷ്ടിദോഷം, കണ്ണുതട്ടൽ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ദോഷത്തിന് പല സംസ്കാരങ്ങളിലും വലിയ പ്രധാന്യമാണുള്ളത്.

ശാസ്ത്രീയ തെളിവുകളില്ലെങ്കിലും പലർക്കും അനുഭവത്തിലൂടെ ദൃഷ്ടിദോഷത്തിൽ വിശ്വാസമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കാണ് ഇത് കൂടുതലായി ഫലത്തിൽ വരുന്നത്. നിർത്താതെയുള്ള കരച്ചിൽ,​ പെട്ടെന്നുള്ള അസുഖം,​ വിശപ്പില്ലായ്മ തുടങ്ങിയവ ദൃഷ്ടിദോഷത്തിന്റെ ലക്ഷണങ്ങളായാണ് കരുതപ്പെടുന്നത്. മുതിർന്നവർക്കും കണ്ണേറ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ചില ആൾക്കാർക്ക് ഇത്തരം ദോഷങ്ങൾ പെട്ടെന്ന് ഫലിക്കുകയും ചെയ്യും.

ഒരാളെ കണ്ടുമുട്ടിയതിന് ശേഷമുള്ള ക്ഷീണം,​ കാര്യങ്ങളിലുണ്ടാകുന്ന തടസം,​ വീട്ടിൽ അനാവശ്യമായുണ്ടാകുന്ന വഴക്ക് എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം. ഇത്തരം സന്ദർഭങ്ങളിൽ ഉപ്പും വറ്റൽ മുളകും തലയ്ക്ക് ഉഴിഞ്ഞ് പുറത്തുകൊണ്ടുപോയി കത്തിക്കുകയാണ് പഴമക്കാർ ചെയ്തിരുന്നത്. വീടിനുള്ളിൽ ഒരു ഗ്ലാസ് പാത്രത്തിൽ കല്ലുപ്പ് സൂക്ഷിക്കുന്നത് ദൃഷ്ടിദോഷം അകറ്റാൻ സഹായിക്കും. മുറിയുടെ ഏതെങ്കിലും ഒരു മൂലയിൽ വേണം ഇത് സൂക്ഷിക്കേണ്ടത്. ഇത് നെഗറ്റീവ് എനർജി വലിച്ചെടുക്കുകയും ദോഷങ്ങളകറ്റുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ ഈ ഉപ്പ് മാറ്റി പുതിയത് വയ്ക്കണം.

വീട്, വാഹനം എന്നിവയുടെ മുൻവശത്ത് നാരങ്ങയും മുളകും കെട്ടിത്തൂക്കുന്നത് കണ്ണേറ് ദോഷമകറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളുടെ കവിളിലും കാലിലും കറുത്ത പൊട്ടുകൾ തൊടുന്നതും ദൃഷ്ടിദോഷം അകറ്റുന്നതിന് വേണ്ടിയാണ്.

English Summary

A Malayalam news article details the cultural belief in "Kanneru" or the "evil eye," where individuals sometimes report discomfort after sharing life events. Symptoms attributed to it for children include incessant crying and illness, while adults may experience fatigue and obstacles. Traditional remedies mentioned involve using salt, dried chillies, lemons for protection, and applying black dots on children's skin.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EVIL EYE RESONS, EVIL EYE SOLUTIONS, EVIL EYE, DRISHTI DOSHAM, EASY TIPS FOR EVIL EYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY