SignIn
Kerala Kaumudi Online
Friday, 04 September 2026 10.41 AM IST

വഴിവിട്ട ബന്ധം കണ്ടെത്തി, ഭർത്താവിനെ കൊന്ന് യുവതി, കൂട്ടുനിന്നത് 13കാരനായ മകൻ

READ ENGLISH VERSION
bhupati
ഭൂപതി,​ സുജിതശ്രീ

സേലം: ഇഷ്‌ടികവ്യാപാരിയായ യുവാവിനെ വഴിയരികിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ ഭാര്യ കാമുകനൊപ്പം പിടിയിൽ. സേലം ഓമലൂരിലാണ് സംഭവം. ഓമലൂർ സ്വദേശി വി ഭൂപതി (45) എന്ന ഇഷ്‌ടിക വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുജിതശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്‌തു. ഓമലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ സൊസൈറ്റിക്ക് മുന്നിലായി കാറിനുള്ളിൽ രണ്ട് ദിവസം മുൻപാണ് ഭൂപതിയുടെ മൃതദേഹം കണ്ടത്.

ഭർത്താവും താനും ക്ഷേത്രത്തിൽ പോകുമ്പോൾ മോഷ്‌ടാക്കൾ കാറുതടഞ്ഞ് ഭൂപതിയെ കൊലപ്പെടുത്തി എന്നാണ് സുജിതശ്രീ പൊലീസിന് മൊഴി നൽകിയത്. അജ്ഞാതരായ മൂന്നുപേരാണ് കൊലയാളികളെന്നും കത്തികാട്ടി തന്റെ 12 പവൻ ആഭരണങ്ങളും ഇവർ തട്ടിയെടുത്തെന്നായിരുന്നു സുജിതശ്രീയുടെ മൊഴി. എന്നാൽ ഇതിൽ ഭൂപതിയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.

തുടർന്ന് ഓമലൂർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. ഇതോടെ കൊലപാതക വിവരം പുറത്താകുകയായിരുന്നു. സുജിതശ്രീക്ക് പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. ഈ പ്രശ്‌നത്തിൽ ഭൂപതിയും സുജിതശ്രീയും തമ്മിൽ തർക്കം പതിവായിരുന്നു. തിങ്കളാഴ്‌ചയും ഇത്തരത്തിൽ വഴക്കുണ്ടായി. സുജിതശ്രീ, ഭൂപതിയെ വഴക്കിനിടെ തള്ളിയിട്ടു. ഇതോടെ തലയ്‌ക്ക് പരിക്കേറ്റ ഭൂപതിയെ സുജിതയും കാമുകൻ സന്തോഷും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം കാറിലിട്ട് ആറ്റുകാർനൂരിലെത്തിച്ചു. സന്തോഷ് രാജിന് പുറമേ ഭൂപതിയെ കൊല്ലാൻ സുജിതശ്രീയ്‌ക്ക് 13കാരനായ മകന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സുജിതശ്രീയെയും സന്തോഷ്‌ രാജിനെയും അറസ്റ്റ് ചെയ്‌തു.

English Summary

The death of a young brick trader, who was found inside a car by the roadside in Salem's Omalur, has been confirmed as a murder. V. Bhoopathi (45), a native of Omalur, was killed in the incident. Police have arrested his wife, Sujithashree (31), in connection with the murder.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALEM MURDER CASE, SUJITHASRI, BHOOPATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY