മുക്കം: മുക്കത്തെ മണപ്പുറം ഫൈനാൻസിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ മുക്കം പൊലീസിന്റെ പിടിയിലായി. ചാത്തമംഗലം മലയമ്മ സ്വദേശി മണിയേടത്ത് കുയ്യിൽ മുഹമ്മദ് സിനാനാണ് പിടിയിലായത്. ഒന്നര പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 1,29,499 രൂപയാണ് തട്ടിയത്. ഇക്കഴിഞ്ഞ മേയ് 25നാണ് സംഭവം. കാരശ്ശേരി ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച സംഭവത്തിൽ മുക്കം പൊലീസ് മറ്റ് രണ്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |