തൃശൂർ: കുന്നംകുളത്ത് കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമം. അച്ഛനും മകളും മരിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലിനോക്കിയിരുന്ന സിബിയ്‌ക്ക് ജോലി നഷ്‌ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.
ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യൻ ഭയന്ന് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ മൃതദേഹം കിണിറ്റിലും അലീനയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ വിഷം കഴിച്ചിരുന്നു എന്നും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
A suspected family suicide attempt was reported in Kunnamkulam, Thrissur. A man, Sibi, and his daughter, Aleena, died, while his wife, Beena, and son, Adithyan, were hospitalized in critical condition. Police are investigating the circumstances surrounding the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |