SignIn
Kerala Kaumudi Online
Monday, 21 September 2026 12.28 PM IST

യുവതിക്കു നേരെ അതിക്രമം: പ്രതി മദ്യവുമായി അറസ്റ്റിൽ

sanosh

കൊച്ചി: ജോലി സ്ഥലത്തേക്ക് പോയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പിടിയിലായ പ്രതിയിൽ നിന്ന് അന്യസംസ്ഥാനത്ത് നിന്ന് കടത്തിയ വിദേശമദ്യ ശേഖരം കണ്ടെത്തി. കോട്ടയം പാല ലായം കീച്ചേരി വീട്ടിൽ സന്തോഷിനെയാണ് (35) സ്ത്രീത്വത്തെ അപമാനിച്ചതിനും അനധികൃതമായി മദ്യം സൂക്ഷിച്ചതിനും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 6ന് എറണാകുളം ഐ.എസ് പ്രസ് റോഡിലൂടെ ജോലി സ്ഥലത്തേക്ക് നടന്നുപോയ വൈപ്പിൻ സ്വദേശിനിക്കു നേരെയായിരുന്നു അതിക്രമം. സൈക്കിൽ വന്ന സന്തോഷ് ദേഹത്ത് സ്പർശിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ സൈക്കിളിൽ കടന്നു. സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എറണാകുളം നഗരത്തിൽ നിന്ന് പിടികൂടി.

കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ പോണ്ടിച്ചേരി നിർമ്മിതമായ വിദേശമദ്യം കണ്ടെത്തി. എറണാകുളത്ത് തമ്പടിച്ച് വിദേശമദ്യ വിതരണം നടത്തിവന്നതായി സംശയിക്കുന്നു. രണ്ട് കേസുകളിലും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY