SignIn
Kerala Kaumudi Online
Friday, 23 October 2026 3.39 AM IST

ബാറിൽ കത്തിക്കുത്ത്: പ്രതി പിടിയിൽ

alkhil
അഖിൽ തങ്കപ്പൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ രണ്ട് യുവാക്കളെ മുഖത്തും കൈയിലും കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ ബിന്ദുഭവനിൽ അഖിൽ തങ്കപ്പൻ (34) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 12ന് വൈകിട്ട് 6.30നായിരുന്നു സംഭവം.

പുറമറ്റം സ്വദേശിയായ പ്രജിത്ത്, സുഹൃത്തായ സാജൻ എന്നിവരെയാണ് പ്രതി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. കൂടൽ പൊലീസ് സ്റ്റേഷനിൽ മോഷണം, മയക്കുമരുന്ന് , അബ്കാരി കേസുകൾ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CRIME, PARAVOOR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY