തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കേസന്വേഷണം മുറുകുന്നു. ചെന്നൈയിലെ സ്പായിൽ വച്ചും താൻ പീഡനത്തിനിരയായി എന്ന 16കാരിയുടെ മൊഴിയെത്തുടർന്ന് കുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് പൊലീസും കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകിയാലുടൻ ഇന്നുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പ്രത്യേക അന്വേഷണ സംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. പെൺകുട്ടി പഠിച്ച സ്കൂളിൽ തെളിവെടുപ്പ് നടത്താനും സഹോദരിയുടെ മൊഴി രേഖപ്പെടുത്താനുമാണ് സംഘം എത്തിയത്. കേസിൽ അന്തർസംസ്ഥാന ബന്ധം വ്യക്തമായതോടെ എസിപി സി ചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി അന്വേഷണസംഘത്തെ വിപുലീകരിച്ചിരുന്നു.
പെൺകുട്ടിയെ കേരളത്തിലെത്തിച്ച ദമ്പതികൾക്കെതിരെ മനുഷ്യക്കടത്തിനാണ് കേസെടുക്കുക. കുട്ടിയെ എങ്ങനെയാണ് കേരളത്തിലെത്തിച്ചത്? ഇതിനിടയിൽ പ്രവർത്തിച്ച ഇടനിലക്കാർ ആരൊക്കെ എന്നതെല്ലാം അന്വേഷണ വിധേയമാക്കും.
കോവളത്തെ ഡ്രീം സ്പാ ആരംഭിക്കാൻ പ്രതിയായ നിഷാന്തിനെ പ്രേരിപ്പിച്ചതും പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചതും തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപായിരുന്നു. ഇയാൾ ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബന്ധങ്ങൾ ഉണ്ടാക്കി. ഇയാളുടെ നാല് അക്കൗണ്ടുകളിൽ വലിയ തോതിൽ പണമിടപാടും നടന്നു.
The investigation into the Kovalam spa sexual assault case is intensifying. Following a 16-year-old girl's statement that she was also sexually assaulted at a spa in Chennai, Tamil Nadu Police have approached the court seeking permission to arrest a couple who are relatives of the girl. Their arrest is expected to be recorded today once the court grants approval.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |