SignIn
Kerala Kaumudi Online
Thursday, 23 July 2026 12.26 AM IST

ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ? പ്രശ്നം വഷളായതോടെ നടൻ ഇറങ്ങിപ്പോയി; അഭ്യൂഹം പ്രചരിക്കുന്നു

READ ENGLISH VERSION
anupama-parameswaran
അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും നടി തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അനുപമയും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിച്ച 'ബെെസൺ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ നടനോ നടിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൂന്നുവർഷമായി തുടർന്ന പ്രണയബന്ധം അടുത്തിടെ വേർപിരിഞ്ഞുവെന്നും വാർത്തകൾ വരുന്നുണ്ട്. അതിന് പ്രധാന കാരണം നടി പങ്കുവച്ച കുറിപ്പാണ്. ഒരുകാലത്ത് എന്റേതാണെന്ന് പോലും മറന്നുപോയ ജീവിതത്തെ വീണ്ടും ഹൃദയം നിറഞ്ഞ് സ്നേഹിക്കാൻ തുടങ്ങിയെന്നാണ് അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇത് ധ്രുവുമായി വേർപിരിഞ്ഞുവെന്ന ഊഹാപോഹങ്ങൾ ശക്തമാക്കി.

ഇതിനിടെ ചെന്നൈയിലെ ഒരു ഹോട്ടലിൽ നടന്നുവെന്ന് പറയുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുപമയും ധ്രുവും തമ്മിൽ തർക്കം ഉണ്ടായെന്നും നടി ചെരുപ്പ് കൊണ്ട് ധ്രുവിനെ തല്ലിയെന്നുമാണ് വിവരം. മിഡ്-ഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ധ്രുവിന്റെ പെരുമാറ്റം ചോദ്യം ചെയ്തതാണത്രേ പ്രശ്നത്തിന് കാരണം. ധ്രുവ് പിന്നാലെ ഹോട്ടൽ നിന്ന് ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ സംഭവം ശരിക്കും നടന്നോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും കിംവദന്തിമാത്രമായി തുടരുകയാണ്.

English Summary

Rumours about actors Anupama Parameswaran and Dhruv Vikram have resurfaced on social media, with unverified claims alleging that the two had an argument at a hotel in Chennai, during which Anupama allegedly hit Dhruv with a slipper before he reportedly left the venue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUPAMA PARAMESWARAN, DHRUV VIKRAM, ANUPAMA DHRUV RUMOUR, KOLLYWOOD GOSSIP, ANUPAMA DHRUV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY