SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.36 AM IST

സംവിധാനം സുകുമാർ, രാംചരൺ ചിത്രത്തിൽ നയൻതാര

a

മെഗാ പവർ സ്റ്റാർ രാംചരൺ നായകനായി സുകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര . ചിത്രത്തിൽ ശക്തമായ നായിക കഥാപാത്രത്തെ ആണ് നയൻതാര അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് നിർമ്മാണം. ദേവിശ്രീപ്രസാദ് സംഗീതം ഒരുക്കുന്നു. രംഗസ്ഥലത്തിന് ശേഷം രാംചരണും 'പുഷ്‌പ' സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകലോകത്ത് വൻ പ്രതീക്ഷ നൽകുന്നു.രാം ചരൺ നായകനായ പെഡ്ഡിയുടെ ബ്ളോക് ബസ്റ്റർ വിജയം തെലുങ്ക് സിനിമാ ലോകത്ത് നാഴികക്കല്ലായി മാറിയിരിക്കുകയാണ്. പെഡ്ഡിക്കു മുൻപേ സുകുമാർ ചിത്രത്തിൽ അഭിനയിക്കാൻ ഒപ്പുവച്ചതായിരുന്നു രാംചരൺ. 2024 മാർച്ചിൽ ഹോളി ദിനത്തിൽ 'ഭൂമിയെ തകർക്കുന്ന മഹത്തായ കൃതിക്കായി ശക്തരായ ശക്‌തികൾ വീണ്ടും ഒന്നിക്കുന്നു എന്ന കുറിപ്പോടെ രാംചരണും സുകുമാറും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ലേഡി സൂപ്പർ സ്റ്റാർ നയൻതാര കൂടി എത്തുന്നതിനാൽ ആർ.സി 17എന്ന് താത്കാലികമായി പേരിട്ട ചിത്രം വീണ്ടും ബ്രഹ്മാണ്ഡമായി മാറുന്നു. രാംചരണും സുകുമാറും ഒന്നിച്ച രംഗസ്ഥലം ബ്ളോക് ബസ്റ്ററായിരുന്നു. അതേസമയം ദേശീയ അവാർഡ് ജേതാവ് ബുചിബാബുസന സംവിധാനം ചെയ്ത പെഡ്ഡി ആഗോള തലത്തിൽ നേടിയത് 400 കോടി രൂപയാണ്. രാംചരണിന്റെ കരിയറിലെ ഏറ്റവും കൂടുതൽ പണം വാരി ചിത്രമായി പെഡ്ഡി മാറി. ജാൻവി കപൂർ ആയിരുന്നു നായിക. പെഡ്ഡിക്കു ശേഷം രാം ചരൺ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും ആർസി 17ന് വലിപ്പം കൂടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY