SignIn
Kerala Kaumudi Online
Saturday, 06 June 2026 11.34 AM IST

അടുത്ത ഞെട്ടിക്കലിന് ചിദംബരം, ബാലൻ ജൂൺ 19ന്

chithambaram

മഞ്ഞുമ്മൽ ബോയ്സ് എന്ന സർപ്രൈസ് ബ്ളോക് ബസ്റ്ററിനുശേഷം ചിദംബരം സംവിധാനം നിർവഹിക്കുന്ന ബാലൻ ജൂൺ 19ന് തിയേറ്ററിൽ. ലോക പ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ മേയ് 14ന് രാത്രി 8ന് ബാലന്റെ പ്രീമിയർ ഉണ്ടാകും. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ബാലനിൽ ടൊവിനോ തോമസ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയും തെസ്‌പിയൻ ഫിലിംസിന്റെ ബാനറിൽ ഷൈലജ ദേശായി ഫെന്നും ചേർന്നാണ് നിർമ്മാണം. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് രചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീതം. അജയൻ പാലിശേരി ആണ് പ്രൊഡക്ഷൻ ഡിസൈനർ, എഡിറ്റിംഗ് വിവേക് ഹർഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BALAN, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY