
നിതീഷ് സഹദേവ് , ഷിബിൻ മുരുകേഷ് എന്നിവരുടെ
ചിത്രങ്ങൾക്കുശേഷം
മമ്മൂട്ടി നായകനായി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയുടെ ചിത്രീകരണം അടുത്ത വർഷത്തേക്ക് മാറ്റി. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. തിരക്കഥ പൂർത്തിയാകാത്തതാണ് ചിത്രീകരണം നീട്ടാൻ കാരണം എ ന്ന് അറിയുന്നു. ധനുഷ് ചിത്രം ഒാം പൂർത്തിയാക്കുന്ന മമ്മൂട്ടി തുടർന്ന് നിതീഷ് സഹദേവിന്റെ ചിത്രത്തിൽ അഭിനയിക്കും. ജൂലായ് 23ന് കുംഭകോണത്ത് ചിത്രീകരണം ആരംഭിക്കും. 100 ദിവസത്തെ ചിത്രീകരണമുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രംകൂടിയാണ്. ഈ ചിത്രം പൂർത്തിയാക്കിയശേഷം നവാഗതനായ ഷിബിൻ മുരുകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഷിബിൻ മുരുകേഷ് ചിത്രത്തിന്റെയും നിർമ്മാണം. കോമഡിക്ക് പ്രാധാന്യമുള്ള ഫാമിലി ഡ്രാമയാണ്.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.ഹ്യൂമർ ട്രാക്കിൽ ആണ് മട്ടാഞ്ചേരി മാഫിയ ഒരുങ്ങുന്നത്. മട്ടാഞ്ചേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആസിഫ് അലി, നസ്ളിൻ, ലുക്‌മാൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രകേഷും ചേർന്നാണ് നിർമ്മാണം .
നിയോഗ് കൃഷ്ണ, സുഹാസ്, ഷറഫ് , തസ്രീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് തിരക്കഥ, ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം റെക്സ് വിജയൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. ജിംഷി ഖാലിദ് ആണ് നിതീഷ് സഹദേവ് ചിത്രത്തിന്റെയും ക്യാമറ.
ഫാലിമി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിതീഷ് സഹദേവ്.
തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രവും ഒരുക്കിയിരിക്കുന്നു.
നിതീഷ് സഹദേവ് ഒരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നിലയിലും പ്രതീക്ഷകൾ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |