SignIn
Kerala Kaumudi Online
Saturday, 11 July 2026 1.51 PM IST

ജൂലായ് 15ന് തൃശൂരിൽ ആരംഭിക്കും, ആസിഫ് അലി - ജിസ് ജോയ് ചിത്രത്തിൽ അപർണ ബാലമുരളിയും

ss

ഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും ജിസ് ജോസ് ജോയ് യും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ നായിക അപർണ ബാലമുരളി. വൻ വിജയം നേടി കിഷ്‌കിന്ധകാണ്ഡത്തിനുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15ന് തൃശൂരിൽ ആരംഭിക്കും . ജൂലായ് 14ന് ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാകും. വിജയരാഘവൻ,​ സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. ആസിഫ് അലി നായകനായി ജിസ് ജോയ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം സൺഡേ ഹോളിഡേയിൽ അപർണ ബാലമുരളി ആയിരുന്നു നായിക. ബൈസക്കിൾ തീവ്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ജിസ് ജോയ്, ആസിഫ് അലിയുമായി കൈകോർക്കുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും ഇന്നലെവരെ, തലവൻ എന്നീ ജിസ് ജോയ് ചിത്രങ്ങളിൽ ആസിഫ് അലി തിളങ്ങി.ഈ ചിത്രങ്ങളെല്ലാം വലിയ വിജയം നേടുകയും ചെയ്തു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസിൽ ആസിഫ് അലി അതിഥി താരമായും പ്രത്യക്ഷപ്പെട്ടു.

അതേസമയം ആസിഫ് അലി നായകനായി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക റിലീസിന് ഒരുങ്ങുന്നു . ഏറെ നാളായി ടിക്കി ടാക്കയുടെ ചിത്രീകരണത്തിലായിരുന്നു ആസിഫ് അലി. ആസിഫ് അലിയുടെ കെ.ജി.എഫ് ആണ് ടിക്കി ടാക്ക. നസ്ലിൻ, ലുക് മാൻ, സംഗീത് പ്രതാപ്, വാമിഖ ഗബ്ബി, സഞ്ജന നടരാജ് തുടങ്ങി നീണ്ട താരനിരയുണ്ട്. മാത്തുകുട്ടി സേവ്യർ, സ്റ്റെഫി സേവ്യർ എന്നിവരുടെ ചിത്രങ്ങളിൽ ആസിഫ് അലി ആണ് നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY