SignIn
Kerala Kaumudi Online
Saturday, 11 July 2026 1.51 PM IST

പ്രണയ നായികയായി അനിഖ സുരേന്ദ്രൻ തെലുങ്കിൽ

ss

മലയാളി താരം അനിഖ സുരേന്ദ്രൻ വീണ്ടും തെലുങ്കിൽ. ഹാട്രിക്ക് ഹിറ്റുകൾക്ക് ശേഷം യുവതാരം നർണെ നിതിൻ നായകനാകുന്ന എൻഎൻ5 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലെ നായികയായാണ് അനിഖ വീണ്ടും തെലുങ്കിലെത്തുന്നത്. രാധാ കൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ പ്രണയ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് .കന്നഡ നടി മേഘ ഷെട്ടിയാണ് ചിത്രത്തിൽ മറ്റൊരു നായിക. മേഘയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. പൂജാ ചടങ്ങുകളോടെ ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങുകൾ ഹൈദരബാദിൽ നടന്നു. നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ ആദ്യ ക്ലാപ്പ് നൽകി ചിത്രീകരണത്തിന് തുടക്കമിട്ടു. ഛായാഗ്രാഹകൻ സെന്തിൽ കുമാർ ക്യാമറ സ്വിച്ച് ഓൺ ചെയ്യുകയും, സംവിധായകൻ കല്യാൺ ശങ്കർ ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകുകയും ചെയ്തു. ചടങ്ങിൽ നിർമ്മാതാവ് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ രാധാ കൃഷ്ണ റെഡ്ഡിക്ക് കൈമാറി.ആന്ധ്ര കിംഗ് താലൂക്കയിലൂടെ ശ്രദ്ധ നേടിയ വിവേക് & മെർവിൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് രാമ മാരുതി എം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദി ഗോസ്റ്റിലൂടെ ബാലതാരമായാണ് അനിഘ തെലുങ്കിലെത്തുന്നത്. ബുട്ട ബൊമ്മയിലൂടെ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ചു. തെലുങ്കിൽ അനിഘയ്ക്ക് ഏറെ ആരാധകരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY