SignIn
Kerala Kaumudi Online
Saturday, 11 July 2026 1.51 PM IST

ജാൻവി കപൂർ തമിഴിൽ നായകൻ ധനുഷ്

ss

ധനുഷ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂർ നായിക. ജാൻവി കപൂർ നായികയാവുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ഉടൻ ഉണ്ടാവും. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യ ആണ് മറ്റൊരു പ്രധാന താരം. ഇതാദ്യമായി ധനുഷും വെങ്കട് പ്രഭുവും ഒരുമിക്കുന്ന ചിത്രത്തിന് സായ് അഭ്യങ്കർ ഈണം പകരുന്നു. ഓമിനുശേഷം ധനുഷ് ചിത്രത്തിന് വീണ്ടും സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതേസമയം ബോളിവുഡിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ ജാൻവി കപൂർ തെലുങ്കിൽ ദേവര, പെദ്ധി എന്നീ ചിത്രങ്ങളിൽ നായികയായി. ഇരു ചിത്രങ്ങളിലെയും ജാൻവിയുടെ പ്രകടനത്തിന് വിമർശനങ്ങൾ നേരിടേണ്ടിവന്നു. പ്രത്യേകിച്ച് പെദ്ധിയിൽ ജാൻവിയുടെ മേനി പ്രദർശനത്തിന് കൂടുതൽ പ്രാധാനം നൽകി എന്നായിരുന്നു വിമർശനം. രൂക്ഷമായ സൈബർ ആക്രമണം നേരിട്ട സാഹചര്യത്തിൽ സംവിധായകൻ ബുചി ബാബു സന തന്നെ രംഗത്തു വന്ന് ക്ഷാമപണം നടത്തിയിരുന്നു. പെദ്ധിയിൽ രാംചരൺ ആയിരുന്നു നായകൻ. രാംചരണിന്റെ കരിയറിലെ ആദ്യ 400 കോടി ക്ളബ് ചിത്രം ആണ് പെദ്ധി. രാംചരൺ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY