SignIn
Kerala Kaumudi Online
Tuesday, 08 September 2026 9.00 PM IST

ഓം ടീസർ, ഇളക്കി മറിച്ച് അധോലോക നായകൻ ബർമ്മ കാർത്തികേയൻ

sss

ഓം എന്ന ധനുഷ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് അധോലോക നായകൻ ബർമ്മ കാർത്തികേയയായി. സിയ എന്ന വിളിപ്പേരുണ്ട് കാർത്തികേയയ്ക്ക്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക ടീസർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. മാസ് ലുക്കിൽ ഏറെ ശക്തമായതും ആഴമുള്ളതുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അമരൻ എന്ന ബ്ളോക് ബസ്റ്ററിനുശേഷം രാജ് കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ഓം - ചാപ്ടർ വൺ എന്നു പേര് നൽകിയ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ' ഉധിരം : ദ ബ്ളഡ് വുഡ് എന്നാണ്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. സായ് അഭ്യങ്കർ ആണ് ഈണം. ഇതാദ്യമായാണ് ധനുഷ് ചിത്രത്തിന് സായ് അഭ്യങ്കർ ഈണം ഒരുക്കുന്നത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന് എഴിൽ അരസൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഒക്ടോബർ 16ന് ആഗോള റിലീസായി എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, SIYA, OM, OM MOVIE TEASER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY