
അടുത്ത അമൽനീരദ് സംഭവം നവംബർ 19ന്
വൻ താരനിരയുമായി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്ലർ പാർട്ടി D'EUX"ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റെഡ്- ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരങ്ങൾ ആക്ഷൻ- ത്രില്ലർ വിരുന്നൊരും എന്ന സൂചന നൽകുന്നു. മലയാളത്തിലെ സ്റ്റൈലിഷ് സിനിമകളുടെ സംവിധായകൻ അമൽ നീരദിന്റെ പുതിയ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ തുടങ്ങി വലിയ താരനിരയുണ്ട്.
ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിൽ ആണ് എല്ലാ താരങ്ങളും.നവംബർ 19ന് റിലീസ് ചെയ്യും. 2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ അമൽ നീരദിന്റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് .ഡ്യുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് വാക്കാണ്. രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥം.
യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണ വരുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം . ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി .ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പി.ആർ.ഒ : ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |