SignIn
Kerala Kaumudi Online
Sunday, 20 September 2026 8.23 PM IST

ത്രില്ലടിപ്പിച്ച ആശ ഉർവശിയുടെ പവർ

sss

അസാധ്യ അഭിനയമുഹൂർത്തങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് ഉർവശിയുടെ ആശ രണ്ടാം വാരത്തിലേക്ക്. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ആയതിനാൽ ജെൻ സികളും ഏറ്റെടുത്ത ചിത്രത്തിൽ ഉർവശിയും ജോജു ജോർജും പ്രകടനത്തിൽ മുന്നിൽ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സംവിധായകൻ സഫർ സനൽ ചിത്രം ഒരുക്കിയിരിക്കുന്നത്.

അസാധാരണ അഭിനയ പാടവമാണ് ഉർവശിയുടേത്. ചില സന്ദർഭങ്ങളിൽ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയിൽ സ്വഭാവവിശേഷത്തോടെയും മറ്റു ചിലപ്പോൾ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടേയും നിൽക്കുന്നൊരു കഥാപാത്രമായി ഏറെ ആഴത്തിലാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.

മലയാളത്തിൽ നിന്നുള്ള ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് ആശ . മികച്ച പ്രകടനവുമായി എെശ്വര്യ ലക്ഷ്മിയുമുണ്ട്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ റോ ആൻഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്റെ കൃത്യതയാർന്നതും ചടുലവുമായ എഡിറ്റിംഗും സിനിമയുടെ മൂഡിനെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URVASHI, ASHA MOVIE, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY