SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.07 AM IST

കമൽ ശ്രീദേവിയുമായി പ്രഭുദേവയും സിമ്രാനും

sss

നീണ്ട 27 വർഷങ്ങൾക്കുശേഷം പ്രഭുദേവയും സിമ്രാനും ഒരുമിക്കുന്ന ചിത്രത്തിന് കമൽ ശ്രീദേവി എന്നു പേരിട്ടു. റോമിയോ - ജൂലിയറ്റ്, ലൈ മജ്‌നു, അംബികപതി - അമരാവതി എന്നീ ചിത്രങ്ങളിലെ പോലെ ഇതിഹാസ പ്രണയകഥ പറയുന്ന കമൽശ്രീദേവി നവാഗതനായ കൃഷ്ണാനന്ദ് കൊട്ടാരപ്പാട്ട് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചനയും കൃഷ്ണാനന്ദ്ആണ്. ചെന്നൈയിലും മൂന്നാറിലുമായി ചിത്രീകരിച്ച കമൽ ശ്രീദേവിയിൽ ആവേശത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിൽ ശ്രദ്ധേയനായി മാറിയ മിഥുൻ ജയ്‌ശങ്കർ ആണ് മറ്റൊരു പ്രധാന താരം.

സിയോൺ ഫിലിംസിന്റെ ബാനറിൽ സൗന്ദര്യ രജനികാന്തും എം.ആർ.പി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പാസിലിയൻ നസറത്ത് , മഹേഷ് രാജ് പാസിലിയൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മാർഗൻ എന്ന ചിത്രത്തിൽ അഭിനയിച്ച സ്‌നേഹയും പ്രധാന വേഷത്തിലുണ്ട്. ജി.വി. പ്രകാശ്‌കുമാർ ആണ് ഈണം. ശരൺ വേലായുധൻ ഛായാഗ്രഹണവും എഡിറ്റിംഗ് രാജാ അറുമുഖവും ആക്‌ഷൻ മഹേഷ് മാത്യുവും നിർർവഹിക്കുന്നു.

വി.ഐ.പി, ടൈം എന്നീ പ്രണയ ചിത്രങ്ങളിൽ പ്രഭുദേവയും സിമ്രാനും ഒരുമിച്ചിട്ടുണ്ട്. ദീപാവലി റിലീസായി എത്തുന്ന മൂൺ വാക്ക് ആണ് പ്രഭുദേവയുടെ അടുത്ത ചിത്രം. കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഥർവ, ഉപേന്ദ്ര എന്നിവരോടൊപ്പം പ്രഭുദേവ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം പേട്ടയ്ക്കു ശേഷം രജനികാന്തിനൊപ്പം അഭിനയിക്കുകയാണ് സിമ്രാൻ. അശ്വത് മാരിമുത്ത് സംവിധാനം ചെയ്യുന്ന ധർമ്മനിൽ രജനിയുടെ നായികമാരിൽ ഒരാളാണ് സിമ്രാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHUDEVA, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY