SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

ഗ്രീസിൽ അവധിക്കാലം ആഘോഷിച്ച് മലൈക ,​ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് താരം,​ ഒപ്പമുള്ള അജ്ഞാതൻ ആരെന്ന് ആരാധകർ

malaika-
മലൈക അറോറ പങ്കുവച്ച ചിത്രങ്ങൾ Image Credit : instagram

ബോളിവുഡ് താരം മലൈക അറോറയുടെ സ്വകാര്യ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വമാണ് അവരുടേത്. 1998ൽ അർബാസ് ഖാനെ വിവാഹം ചെയ്തെങ്കിലും 2017ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് നടൻ അർജുൻ കപൂറുമായുള്ള മലൈകയുടെ ബന്ധവും ബോളിവുഡിൽ ചർച്ചായായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ ബന്ധവും മലൈക ഉപേക്ഷിച്ചു.

ഇപ്പോഴിതാ മലൈക അറോറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്രീസിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നീലക്കടലും വെള്ളനിറത്തിലുള്ള ഗ്രീക്ക് വീടുകളും സ്വർണനിറം പടരുന്ന സൂര്യാസ്തമയം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റി. ചുവപ്പ് നിറത്തിലുള്ള മോണോകിനി ധരിച്ച് പരമ്പരാഗത ഗ്രീക്ക് ശൈലിയിലുള്ള മലൈകയുടെ ചിത്രവും പിങ്ക് ബിക്കിനിയിൽ പാറപ്പുറത്ത് ഇരുന്ന കടൽക്കാഴ്ച ആസ്വദിക്കുന്ന ചിത്രവും ഇവയിലുണ്ട്. മെറൂൺ ഹാ‍ൾട്ടർനെക്ക് ഗൗൺ ധരിച്ച ചിത്രവും ആരാധകർ ഏറ്റെടുത്തു.

എന്നാൽ ഏറ്റവും കൂടുതൽ ചർച്ചയായത് മറ്റൊരു ചിത്രമാണ്. കടലിൽ അജ്ഞാതനായ പുരുഷ സുഹൃത്തിനൊപ്പമുള്ളതാണ് ആ ചിത്രം. ഇരുവരുടെയും മുഖം കാണാത്ത രീതിയിൽ പിന്നിൽ നിന്ന് പകർത്തിയ ചിത്രത്തിൽ കൈകൾ ഉയർത്തി ഗ്ലാസുമായി ഇരുവരെയും കാണാം. ഒപ്പമുള്ളയാളെ കുറിച്ച് താരം വെളിപ്പെടുത്തിയിട്ടില്ല. എന്റെ സ്റ്റൈലിന്റെ സ്പർശവുമായി ഗ്രീസീലെ വേനൽക്കാലത്തിന്റെ മനോഹര നിമിഷങ്ങൾ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. പോസ്റ്റ് പുഥര്രുവന്നതിന് പിന്നാലെ ആരാധകർ മലൈകയുടെ കമന്റ് ബോക്സ് നിറച്ചു. ഫിറ്റ്നസ്,​ ആത്മവിശ്വാസം,​ ഫാഷൻ സെൻസ് എന്നിവയെ പ്രശംസിച്ചാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Malaika Arora (@malaikaaroraofficial)


English Summary

Bollywood actress Malaika Arora recently shared new vacation pictures from Greece, which have gone viral. The photos feature her in various swimwear against scenic backdrops. One particular image, showing her in the sea with an unidentified male companion, sparked significant discussion among fans. Followers largely praised Arora's fitness, confidence, and fashion sense.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAIKA VACATION PHOTOS, MALAIKA ARORA, MALAIKA PHOTOS, GREECE VACATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY