ബോളിവുഡ് ബ്രഹ്മാണ്ഡചിത്രം 'രാമായണ'ത്തിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ഡൽഹിയിൽ നടന്ന 'പ്രഥം സങ്കൽപ്' വേദിയിലാണ് സായ് പല്ലവി ഇക്കാര്യം വ്യക്തമാക്കിയത്.
'ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവി വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ ഞങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാമാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല. ഞാൻ ധ്യാനത്തിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു 'സീതാ മാതാവേ എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ' എന്ന്.
എന്നിലൂടെ പുറത്തുവരുന്നതെന്തോ അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്‌പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചു'- നടി വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റൺബീർ കപൂറാണ് ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്നത്. രാവണനായി യഷാണ് വേഷമിടുന്നത്.
Actress Sai Pallavi said she considers it a blessing to portray Sita in Nitesh Tiwari's upcoming epic film Ramayana. Speaking at the Pratham Sankalp event in New Delhi, she said playing such a divine character is a rare opportunity and not something an actor can simply pursue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |