SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.38 PM IST

സൗജന്യ കമ്പ്യൂട്ടർ പരിശീലനം, പ്രതിമാസം ലഭിക്കുന്നത് 1000 രൂപ സ്‌റ്റൈപന്റ്

computer
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ.ഐ.ഇ.എൽ.ഐ.റ്റി നടത്തുന്ന ഒരു വർഷത്തെ ഒ ലെവൽ കമ്പ്യൂട്ടർ കോഴ്‌സിലേക്കാണ് പ്രവേശനം.

നിബന്ധനകൾക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള നോളജ് സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 30 വയസിൽ താഴെയുള്ള, മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471- 2325154, 8590605260.

English Summary

The National Employment Service Centre has invited applications for a free one-year O-level computer training course. Conducted for Scheduled Caste and Scheduled Tribe candidates at KELTRON's Thiruvananthapuram Knowledge Centre, the program offers a monthly stipend of Rs 1000. Eligible applicants must be Plus Two qualified, under 30 years old, and have an annual income below three lakh rupees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FREE COMPUTER TRAINING, COMPUTER COURSE, 1000 STIPEND, COMPUTER TRAINING KERALA, SKILL DEVELOPMENT PROGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+