
ന്യൂഡൽഹി: അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിക്ക് രേഖാമൂലം എഴുതിനൽകാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അച്ചടക്ക നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. മേലുദ്യോഗസ്ഥൻ അന്വേഷണം നടത്തണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കണം. സർവീസ് ബുക്കിൽ അതു രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ലൈംഗികാതിക്രമക്കേസിൽ ശിരോമണി അകാലിദൾ നേതാവ് ജസ്‌കരൺജിത് സിംഗിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. കാരണങ്ങൾ രേഖാമൂലം പ്രതിക്ക് എഴുതിനൽകിയിട്ടില്ലെങ്കിൽ നിയമവിരുദ്ധ അറസ്റ്റാണ്. അങ്ങനെ കോടതി കണ്ടെത്തിയാൽ. വീണ്ടും ആ പ്രതിയെ അറസ്റ്റു ചെയ്യണമെങ്കിൽ കാരണങ്ങൾ വ്യക്തമാക്കി മജിസ്ട്രേട്ടിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.തുടരന്വേഷണം അതേ ഉദ്യോഗസ്ഥൻ നടത്താൻ പാടില്ലെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |