SignIn
Kerala Kaumudi Online
Friday, 04 September 2026 10.41 AM IST

മുസ്ലിംലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു

beema-pally-rasheed-c
BEEMA PALLY RASHEED

തിരുവനന്തപുരം : മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം. മൂന്നുമാസമായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി,​ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി,​ യു.ഡി.എഫ് ജില്ലാ കൺവീനർ. ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർ‌ത്തിച്ചിട്ടുണ്ട്.

യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം, തെക്കൻ കേരളത്തിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രമുഖ നേതാവായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്. ഖബറടക്കം പിന്നീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEEMAPALLY RASHEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA