തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് മറച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. മാർച്ചിൽ പങ്കെടുത്ത വനിതാ പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
Clashes erupted during a BJP march to the KPCC headquarters in Thiruvananthapuram, held in response to a Congress protest at the Prime Minister's residence. Police used water cannons as the march turned violent, with protestors attempting to remove barricades. The BJP alleged police assaulted a woman activist during the event, inaugurated by State President Rajeev Chandrasekhar.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |