പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിനിടെ കോഴിക്കാനം മേഖലയിൽ വച്ച് യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് അപ്രതീക്ഷിതമായി തേനീച്ചക്കൂട് ഇളകി വീണതാണ് അപകടത്തിന് കാരണമായത്. ഇതോടെ നിരവധി യാത്രക്കാർക്ക് തേനീച്ചയുടെ കുത്തേറ്റു.
ജനവാസമേഖലയിൽ നിന്ന് മാറി ഉൾവനത്തിലൂടെയുള്ള റൂട്ടായതിനാൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിൽ വെല്ലുവിളികൾ നേരിട്ടെന്നാണ് വിവരം. ഡ്രൈവർക്കും കണ്ടക്ടർക്കും തേനച്ചയുടെ കുത്തേറ്റിട്ടുണ്ട്. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ ഗവിയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആർക്കെങ്കിലും ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |