SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.01 AM IST

ടൈഗർ ഷ്‌റോഫിനെ വധിക്കാൻ ബിഷ്ണോയ് ക്വട്ടേഷൻ, 17കാരനടക്കം 3 പേർ പിടിയിൽ

READ ENGLISH VERSION
g
പരിക്കേറ്റ നടൻ ടൈഗർ ഷ്‌റോഫിനെ വീട്ടിലെത്തി സന്ദർശിക്കുന്ന ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ


 ട്രെയിനിൽ രക്ഷപ്പെട്ട സംഘത്തെ
കോട്ടയിൽ പിടികൂടി
ഷ്‌റോഫിന്റെ ദേഹത്തും മുറിവുകൾ

മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനു നേരെ വെടി ഉതിർത്ത സംഭവത്തിൽ 17 കാരനുൾപ്പെടെ മൂന്നു പേർ പിടിയിൽ. മുംബയിൽ നിന്ന്

ട്രെയിനിൽ ഡൽഹിയിലേക്കു പോവുകയായിരുന്ന സംഘത്തെ രാജസ്ഥാനിലെ കോട്ടയിൽവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന

രാജ്യാന്തര മാഫിയ തലവൻ ലോറൻസ് ബിഷ്ണോയുടെ സംഘം ഏറ്റെടുത്തതിനു പിന്നാലെയാണ്

രാജസ്ഥാൻ പൊലീസും ആന്റി ഗാംഗ്സ്റ്റർ ടാസ്‌ക് ഫോഴ്സും (എ.ടി.എഫ്) ചേർന്ന് പിടികൂടിയത്. ബീഹാർ സ്വദേശി ഹൃതിക് കുമാർ (22), ഹരിയാന സ്വദേശി രേഹൻ (18), ഹരിയാന സ്വദേശിയായ ഒരു പതിനേഴുകാരനുമാണ് പ്രതികൾ. നേപ്പാളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.

ചോദ്യം ചെയ്ത് വരികയാണെന്നും മുംബയ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും കോട്ട സൂപ്രണ്ട് ഒഫ് പൊലീസ് തേജസ്വിനി ഗൗതം അറിയിച്ചു. 50,000 രൂപ മുൻകൂറായി ലഭിച്ചുവെന്ന് പ്രതികൾ വെളിപ്പെടുത്തി.

ടൈഗർ ഷ്രോഫിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സന്ദർശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവിട്ടു. ബാൻഡേജ് ചുറ്റിയ നിലയിലാണ് വലതുകൈ. വലത് തോളിലും നെഞ്ചിലും ഇടത് കൈത്തണ്ടയിലും വച്ചുകെട്ടുമുണ്ട്. കാറിന്റെ ഗ്ളാസ് ചില്ലുകൾ തറച്ചുണ്ടായ മുറിവുകളെന്നാണ് സൂചന. ബോളിവുഡ് താരങ്ങളുടെ സുരക്ഷ കൂട്ടി.

ഞയറാഴ്ച രാത്രി ഏഴോടെയാണ് ജുഹുവിൽ ഫുട്ബാൾ കളിച്ചു മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിനു നേരെ ബൈക്കിലെത്തിയ പ്രതികൾ വെടിയുതിർത്തത്. ഡ്രൈവർ ഫിർദോസിനും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു.

10 ദിവസത്തോളം

നിരീക്ഷിച്ചു


നടന്റെ നീക്കങ്ങൾ 10 ദിവസത്തോളം നീരിക്ഷിച്ചെന്ന് റിപ്പോർട്ട്. ഞായറാഴ്ചകളിൽ പതിവായി ജുഹു ഫുട്‌ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന് മനസിലാക്കി. ആ സമയം തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച്തവണയാണ് വെടിവച്ചത്.

സൽമാൻ ഖാനൊപ്പം നിന്നാൽ തീർത്തുകളയുമെന്ന മുന്നറിയിപ്പ് ലോറൻസ് ബിഷ്‌ണോയ് സംഘം ബോളിവുഡിന് നൽകിയിരുന്നു.

1998ലെ മാൻവേട്ടക്കേസാണ് കാരണം. ബിഷ്ണോയ് സമുദായത്തിന്റെ ആരാധനാമൃഗമാണ് സൽമാൻ വേട്ടയാടിയ കൃഷ്ണമൃഗം. സൽമാനുമായി അടുത്ത ബന്ധമില്ലെന്നാണ് ടൈഗറിന്റെ വിശദീകരണം.

ജൂതപ്പള്ളി കത്തിക്കാൻ ശ്രമിച്ച

എബി​നും ബി​ഷ്ണോയ് ബന്ധം

കൊച്ചി​: കടവുംഭാഗം ജൂതപ്പള്ളി​ കത്തി​ക്കാൻ ശ്രമി​ച്ച എബി​ൻ പോൾ കുപ്രസി​ദ്ധ രാജ്യാന്തര കുറ്റവാളി​യായ ലോറൻസ് ബി​ഷ്ണോയ് സംഘവുമായും ബന്ധപ്പെട്ടിരുന്നു. ടെലി​ഗ്രാമി​ലെ ലോറൻസ് ബി​ഷ്ണോയ് ഒഫീഷ്യൽ ഗ്രൂപ്പ്, പാക് ഗ്രൂപ്പ്, കറാച്ചി​ ഗ്രൂപ്പ് തുടങ്ങി​ ​ ദുരൂഹമായ നി​രവധി​ ഗ്രൂപ്പുകളി​ൽ ​ എബി​ൻ പോൾ ഉണ്ട്. നി​രന്തരം ബന്ധപ്പെടുകയും ചെയ്തു. ബി​ഷ്ണോയ് ഗ്രൂപ്പ് പ്രതി​കരി​ച്ചതായി ​ കണ്ടെത്താനായി​ട്ടി​ല്ലെന്ന് കൊച്ചി​ൻ സെൻട്രൽ അസി​. കമ്മി​ഷണർ സി​ബി​ ടോം പറഞ്ഞു. മറ്റേതെങ്കി​ലും ഗ്രൂപ്പുകളി​ലൂടെ ബന്ധപ്പെട്ടി​ട്ടുണ്ടോ എന്ന് പരി​ശോധി​ക്കും.

ക​ണ്ണി​ൽ​ ​ചോ​ര​യി​ല്ലാ​ത്ത
കൊ​ടും​ ​കു​റ്റ​വാ​ളി

ഗു​ജ​റാ​ത്തി​ലെ​ ​സ​ബ​ർ​മ​തി​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​കൊ​ടും​ ​കു​റ്റ​വാ​ളി​യാ​യ​ ​ലോ​റ​ൻ​സ് ​ബി​ഷ്ണോ​യു​ടെ​ ​സ്വാ​ധീ​ന​ ​മേ​ഖ​ല​ ​ഡ​ൽ​ഹി​യും​ ​സ​മീ​പ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​കാ​ന​ഡ​യു​മാ​ണ്.​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ക്രി​മി​ന​ൽ​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​പേ​രി​ൽ​ ​ബി​ഷ്‌​ണോ​യ് ​സം​ഘ​ത്തെ​ ​ഭീ​ക​ര​സം​ഘ​ട​ന​യാ​യി​ ​കാ​ന​ഡ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
മും​ബ​യ് ​അ​ധോ​ലോ​ക​ത്തി​ന്റെ​ ​ആ​ധി​പ​ത്യം​ ​പി​ടി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണ് ​ടൈ​ഗ​ർ​ ​ഷ്റോ​ഫി​ന് ​നേ​രെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ത്തി​യ​ ​അ​ക്ര​മ​മെ​ന്നു​ ​ക​രു​ത​പ്പെ​ടു​ന്നു.​ ​മ​ഹാ​രാ​ഷ്ട്ര​ ​മു​ൻ​ ​മ​ന്ത്രി​ ​ബാ​ബ​ ​സി​ദ്ദി​ഖി​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തോ​ടെ​യാ​ണ് ​ബി​ഷ്‌​ണോ​യ് ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.​ ​ബോ​ളി​വു​ഡ് ​സൂ​പ്പ​ർ​ ​താ​രം​ ​സ​ൽ​മാ​ൻ​ ​ഖാ​നെ​ ​കൊ​ല​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളോ​ടെ​ ​കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചു.​ 1998​ലെ​ ​മാ​ൻ​വേ​ട്ട​ക്കേ​സാ​ണ് ​സ​ൽ​മാ​നെ​തി​രെ​ ​തി​രി​യാ​നു​ള്ള​ ​കാ​ര​ണം.​ ​ബി​ഷ്ണോ​യ് ​സ​മു​ദാ​യ​ത്തി​ന്റെ​ ​ആ​രാ​ധ​നാ​മൃ​ഗ​മാ​ണ് ​സ​ൽ​മാ​ൻ​ ​കൊ​ന്ന​ ​കൃ​ഷ്ണ​മൃ​ഗം.​ ​ഇ​തി​ന് ​പ്ര​തി​കാ​ര​മാ​യി​ ​സ​ൽ​മാ​നെ​യും​ ​ഇ​യാ​ളെ​ ​സ​ഹാ​യി​ക്കു​ന്ന​വ​രെ​യും​ ​കൊ​ല്ലു​മെ​ന്നാ​ണ് ​ഭീ​ഷ​ണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY