SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.26 PM IST

ഇഡി ശുപാർശയിൽ പച്ചക്കൊടി; മാസപ്പടിക്കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

READ ENGLISH VERSION
pinarayi-riyas
പിണറായി വിജയൻ, മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖരന് നിർദ്ദേശം നൽകി. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം പുറത്തുവന്നത്.

കരിമണൽ കമ്പനിയുമായുള്ള വീണാ വിജയന്റെ പണമിടപാട് അന്വേഷിച്ച ഇ.ഡി, പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ഒരേ സമയം വേണ്ടെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ പങ്ക് വ്യക്തമാകണമെങ്കിൽ വിജിലൻസ് അന്വേഷണം വേണമെന്ന മറുവാദവും ഉയർന്നിരുന്നു.

ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വിജിലൻസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും പ്രാഥമികാന്വേഷണമാകാമെന്നാണ് നിയമോപദേശം നൽകിയിരുന്നു. സി.എം.ആർ.എല്ലുമായി വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകൾക്ക് പിണറായിയെയും വീണയെയും അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാമെന്ന് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസിഫലിയും നിയമോപദേശം നൽകിയിരുന്നു.

English Summary

The government has approved the ED's recommendation to investigate former Chief Minister Pinarayi Vijayan, his daughter Veena, and former minister Mohammed Riyas regarding the Masappadi case. Home Minister Ramesh Chennithala has instructed the DGP to conduct a Crime Branch probe. A special investigation team led by a Crime Branch ADGP will be formed for this purpose.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, MOHAMMED RIYAS, ED RECOMMENDATION, SIT INVESTIGATION KERALA, CMRL EXALOGIC CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA