
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി. നിയമ വകുപ്പ് സെക്രട്ടറി കെ. ജി. സനൽ കുമാറാണ് ഉത്തരവിറക്കിയത്. ഒരു മാസത്തെ നോട്ടീസിന് പകരമായി ഒരു മാസത്തെ ശമ്പളം നൽകിയാണ് ഒഴിവാക്കിയത്. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ.ഷാജിക്കാണ് പകരം ചുമതല. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ എ.സന്തോഷ് കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനുശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടറായ ടി.ഗീനാകുമാരി വാദിച്ചതാണ് ജാമ്യത്തിന് ഇടയാക്കിയത്. ഇതു വിവാദമായതോടെ സർക്കാർ കർശന നടപടിയെടുക്കുകയായിരുന്നു. 2023 ഒക്‌ടോബറിൽ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായി പിണറായി സർക്കാർ നിയമിച്ച ഗീനാകുമാരിക്ക് 2026 ഒക്‌ടോബർ വരെ കാലാവധിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |