SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

തൊണ്ടയിൽ പാൽ കുടുങ്ങി: അച്ഛൻ മരിച്ച് രണ്ടാം നാൾ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

sudheesh-
അപകടത്തിൽ മരിച്ച പിതാവ് സുധീഷ്‌

കുന്നംകുളം: അച്ഛൻ മരിച്ച് രണ്ടാം നാൾ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം. വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷ് - മനു രാധ ദമ്പതികളുടെ മകളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കാണ് പെരുമ്പിലാവ് അക്കിക്കാവ് സിഗ്‌നലിന് സമീപം ലോറിയിടിച്ച് സുധീഷ് (24) മരിച്ചത്.

ഞായറാഴ്ച പുലർച്ചെ സുധീഷിന്റെ മരണാനന്തര ചടങ്ങിന് പോകാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് കുഞ്ഞിനെ തൊട്ടിലിൽ ചലനമറ്റ നിലയിൽ കണ്ടത്. രാത്രി പാലൂട്ടിയ ശേഷം കിടത്തിയതായിരുന്നു. പുലർച്ചെ മൂന്നേമുക്കാലോടെ കുഞ്ഞിനെ എടുത്തപ്പോൾ മൂക്കിൽ നിന്ന് രക്തം വന്ന നിലയിലായിരുന്നു. ഉടൻ മരത്തംകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA