
അടൂർ: പ്രളയ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജീപ്പിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കുളനട സ്വദേശി അമലിന്റെ ഥാർ ജീപ്പിനാണ് 50,000 രൂപ 'സൂപ്പർ ഫൈനടിച്ചത്". വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ പ്രളയത്തിൽ ആറൻമുളയിൽ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് അന്ന് പിഴയിട്ടത് വിവാദമായിരുന്നു. 5250 രൂപയായിരുന്നു അന്നത്തെ പിഴ. തുടർന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എന്നാൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് ഉദ്യോഗസ്ഥരുടെ നടപടി ശരിവയ്ക്കുകയും മുഴുവൻ നിയമലംഘനങ്ങളും ചേർത്ത് പിഴ ഈടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു.
ഓരോ കുറ്റത്തിനും
5000 രൂപ പിഴ
വാഹനത്തിന്റെ 4 ടയറുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന കുറ്റത്തിന് ടയർ ഒന്നിന് 5000 രൂപ വീതം 20,000 രൂപയും 6 ലൈറ്റുകൾ അനധികൃതമായി ഘടിപ്പിച്ചതിന് ലൈറ്റ് ഒന്നിന് 5000 രൂപ വീതം 30,000 രൂപയുമാണ് പിഴ. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ പിഴയടച്ച് വാഹനം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പാലിച്ചില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |