
തൃശൂർ/കൊച്ചി: പ്രസിദ്ധീകരണത്തിന്റെ 115 വർഷങ്ങൾ പൂർത്തിയാക്കുന്ന കേരളകൗമുദിയുടെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണനിലാവ് പരിപാടിയുടെയും റിമി ടോമി ലൈവ് ബാൻഡ് പരിപാടിയുടെയും ബ്രോഷർ പ്രകാശനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. കേരളകൗമുദിയുടെ വാർഷിക പരിപാടികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
'വെസ്റ്റ്ഷിപ്പ്' ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.കെ.രഞ്ജിത്ത് മുഖ്യമന്ത്രിയിൽ നിന്ന് ബ്രോഷർ ഏറ്റുവാങ്ങി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി, തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ, കേരളകൗമുദി ജനറൽ മാനേജർമാരായ അയ്യപ്പദാസ്, ഷിറാസ് ജലാൽ, റിട്ട. സീനിയർ സയന്റിസ്റ്റ് ഡി.ആർ.ഡി.ഒ ലസിത രഞ്ജിത്, കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ എം.വി.സുധീഷ്, സീനിയർ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കെ.വി.അഞ്ജു തുടങ്ങിയവർ സംബന്ധിച്ചു.
ആഗസ്റ്റ് 29ന് വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട എം.സി.പി ഹാളിൽ നടക്കുന്ന ഓണനിലാവ് പരിപാടിയുടെ ടിക്കറ്റ് വിതരണം ബുക്ക് മൈ ഷോ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സിൽവർ, ഗോൾഡ്, ഡയമണ്ട് വിഭാഗങ്ങളിലായുള്ള ടിക്കറ്റിന് യഥാക്രമം 400, 500, 1,000 വീതമാണ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |