SignIn
Kerala Kaumudi Online
Monday, 13 July 2026 4.49 PM IST

'നിനക്ക് അക്ഷരമറിയില്ലേ?' അനുമോദനച്ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിച്ച് കെ ടി ജലീൽ

kt-jaleel
കുട്ടിയെ അപമാനിക്കുന്ന കെ ടി ജലീൽ

പാലക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. അനുമോദനച്ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്നാണ് ജലീൽ ചോദിച്ചത്. കൂടാതെ അഡ്രസ് തെറ്റിച്ച് എഴുതിയെന്ന പേരിൽ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മണ്ണാർക്കാട് നഗരസഭ 19,20,22 വാർഡുകളുടെ വിജയോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ. സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേൾക്കെയാണ് 'നിനക്ക് അഡ്രസ് എഴുതാൻ അറിയില്ലേ' എന്ന് വേദിയിൽ നിന്ന് ജലീൽ വിളിച്ചുചോദിച്ചത്. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ തെറ്റ് എഴുതിയപ്പോഴാണ് ജലീൽ അപമാനിച്ചത്. വായനാശീലം വർദ്ധിപ്പിക്കണമെന്നും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അറിവ് വർദ്ധിപ്പിക്കാൻ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്‌തു.

സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്‌എഫ് രംഗത്തെത്തി. വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അമീൻ പറഞ്ഞു.

English Summary

Former Kerala minister K.T. Jaleel has sparked controversy after allegedly humiliating students during a felicitation event in Palakkad. He publicly questioned students over mistakes while writing in Hindi and was seen pinching a student's ear on stage. The MSF has demanded legal action, alleging public humiliation and violation of children's rights.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, KT JALEEL CONTROVERSY, SCHOOL FELICITATION EVENT, STUDENT EVENT CONTROVERSY, KT JALEEL LATEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA