തിരുവനന്തപുരം: കാർഷികവൃത്തി പ്രോത്സാഹിപ്പിച്ച് കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ തരിശ് നിലങ്ങളുടെ മാപ്പിംഗ് നടപടികൾ പുരോഗമിക്കുന്നു. ഒരുമാസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. കൃഷി ചെയ്യാത്ത സർക്കാർ, സ്വകാര്യ ഭൂമികൾ മുഴുവൻ മാപ്പ് ചെയ്യും. വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പട്ടിക പൂർത്തീകരിച്ച ശേഷം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാകും ആദ്യഘട്ടത്തിൽ കൃഷിയിറക്കുക. കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്ക് ഭൂമി കൈമാറും.പിന്നിട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശ് ഭൂമിയിലും പദ്ധതി നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |