മൈസൂരു: മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ എസി സ്ളീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികളടക്കം നാലുപേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസിലെ ക്ളീനർ സുഹൈൽ എന്നിവരാണ് മരിച്ച മലയാളികൾ എന്നാണ് വിവരം. ഡ്രൈവർ മൈസൂരു സ്വദേശി സുനിലും മരിച്ചു. ഇന്ന് പുലർച്ചെ 3.45നായിരുന്നു ദാരുണമായ സംഭവം. മരിച്ചവരെല്ലാം അപകടസമയത്ത് ഡ്രൈവർ ക്യാബിനിൽ ഉണ്ടായിരുന്നവരാണ് എന്നാണ് വിവരം. മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി എന്ന എസി സ്ളീപ്പർ ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻവശം നിശേഷം തകർന്നു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Four people, including two Malayalis, were killed when an AC sleeper bus collided with a lorry in Periyapatna near Mysuru, Karnataka. The deceased Malayalis have been identified as Aftab, a native of Beypore, Kozhikode, and Sajesh, from Mankavu.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |