SignIn
Kerala Kaumudi Online
Thursday, 23 July 2026 2.31 AM IST

പവർ കട്ടിൽ മുൻകൂട്ടി അറിയിപ്പില്ലാത്തത് പരിശോധിക്കും: മുഖ്യമന്ത്രി

READ ENGLISH VERSION
1
1

തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധിയെ തുടർന്നുള്ള ലോഡ്‌ഷെഡിംഗും പവർകട്ടും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിൽ കെ.എസ്.ഇ.ബിക്കുണ്ടായ പാളിച്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ആയിരം മെഗാവാട്ട് ഉപഭോഗം വർദ്ധിച്ചു. മഴയിലും അണക്കെട്ടുകളിലെ ജലലഭ്യതയിലും കുറവുണ്ടായി. ഇപ്പോൾ 5.96 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ഇതിലും കുറഞ്ഞനിരക്കിൽ 200 മെഗാവാട്ട് കൂടി വാങ്ങാനാകുമോയെന്ന് പരിശോധിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുണ്ടാക്കിയ 25 വർഷത്തെ ദീർഘകാല കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. എട്ടു വർഷത്തിനു ശേഷം സി.പി.എം നേതാക്കൾ വൈദ്യുതി റഗുലേറ്ററി കമ്മിഷനിലിരിക്കെയാണ് കരാർ റദ്ദാക്കിയത്. ഇത് പരിശോധിക്കും. പിന്നീട് യൂണിറ്റിന് എട്ടു മുതൽ 14 രൂപ വരെ നിരക്കിൽ അദാനി കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങി.

 ഭക്ഷണവിതരണത്തെ അഭിനന്ദിക്കുന്നു


മെഡിക്കൽ കോളേജുകൾ അടക്കമുള്ള ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തെയല്ല, ഇതിന്റെ പേരിലുള്ള സ്ഥലം കൈയേറ്റത്തെയാണ് എതിർത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയുടെ ഭക്ഷണ വിതരണത്തെ അഭിനന്ദിക്കുന്നു. മറ്റുള്ളവരും ഇത് മാതൃകയാക്കണം. എന്നാൽ സ്ഥലം കൈയേറുകയോ രാഷ്ട്രീയവത്കരിക്കുകയോ ചെയ്യരുത്. ആരോഗ്യമന്ത്രി എതിർത്തതും ഇതിനെയാണ്. നെയ്യാറ്റിൻകര ആശുപത്രിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. പ്രതിപക്ഷ നേതാവായിരിക്കേ ഒരിക്കൽ അവിടെയെത്തിയിരുന്നു. അകത്തുകയറാൻ സമ്മതിക്കാത്തതിനാൽ റോഡിലാണ് വിതരണം.

 അതിവേഗ റെയിൽ

ഇ.ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽപ്പാത പദ്ധതിയിൽ വിശദമായ പരിശോധന നടത്തും. പദ്ധതി അതേപടി നടപ്പാക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായത്തിനുള്ള മാനദണ്ഡം പരിഷ്‌കരിക്കും. രണ്ടു മാസത്തിനിടെ 24.15 കോടി വിതരണം ചെയ്തു. കുട്ടികളുടെ ശസ്ത്രക്രിയയ്ക്കടക്കം വേഗത്തിൽ പണം നൽകും.

 മാ​രി​ടൈം​ ​ന​യം​ ​ഉ​ട​ൻ, 10,000​ ​കോ​ടി​ ​നി​ക്ഷേ​പം

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​രി​ടൈം​ ​ന​യം​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നും​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പ​തി​നാ​യി​രം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പം​ ​പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ർ​ത്തി​ച്ചു.​ ​പോ​ർ​ട്ട് ​സി​റ്റി,​ ​ഏ​വി​യേ​ഷ​ൻ​ ​ഹ​ബ്,​ ​സ്പേ​സ് ​ഇ​ക്ക​ണോ​മി,​ ​എം.​എ​സ്.​എം.​ഇ​ ​ചേ​ർ​ത്തു​ള്ള​ ​പ​ദ്ധ​തി​ക​ളാ​ണ്.​ ​വി​ദേ​ശ​ത്തെ​യും​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​നി​ര​വ​ധി​ ​നി​ക്ഷേ​പ​ക​ർ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്.​ ​പൊ​തു​-​സ്വ​കാ​ര്യ​ ​മോ​ഡ​ൽ​ ​വേ​ണോ,​ ​താ​ത്പ​ര്യ​പ​ത്രം​ ​ക്ഷ​ണി​ക്ക​ണോ,​ ​പ്ര​വാ​സി​ക​ളു​ടെ​ ​നി​ക്ഷേ​പം​ ​സ്വീ​ക​രി​ക്ക​ണോ​ ​എ​ന്നെ​ല്ലാം​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​ക​ണ്ടെ​യ്ന​ർ​ ​ഫ്രൈ​റ്റ് ​സ്റ്റേ​ഷ​ൻ​ ​തു​ട​ങ്ങു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​വ്യ​വ​സാ​യ​ ​വ​കു​പ്പി​ലെ​ ​ര​ണ്ട് ​ഏ​ജ​ൻ​സി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്കം​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​പ​രി​ഹ​രി​ച്ചു.​ ​കൊ​ച്ചി​യി​ൽ​ ​ഓ​ഷ്യ​നേ​റി​യ​വും​ ​അ​ന്താ​രാ​ഷ്ട്ര​ ​മാ​രി​ടൈം​ ​മ്യൂ​സി​യ​വും​ ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​യാ​രം​ഭി​ച്ചു.​ ​ടാ​റ്റ​ ​സം​സാ​രി​ച്ചി​ല്ലെ​ന്നാ​ണ് ​വാ​ർ​ത്ത​ ​വ​ന്ന​ത്.​ ​ടാ​റ്റ​ ​പ്ര​തി​നി​ധി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​സം​സാ​രി​ക്കു​ന്ന​ ​ചി​ത്രം​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പു​റ​ത്തു​വി​ട്ട​ല്ലോ.​ ​മ​ല​ബാ​ർ​ ​സി​മ​ന്റ്സു​മാ​യും​ ​കൊ​ച്ചി​ൻ​ ​പോ​ർ​ട്ടു​മാ​യും​ ​ചേ​ർ​ന്ന് ​അ​വ​രു​ടെ​ ​വെ​സ​ൽ​ ​ബി​ൽ​ഡിം​ഗ് ​പ​ദ്ധ​തി​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​ ​ടാ​റ്റ​ ​പോ​സി​റ്റീ​വാ​യി​ ​പ്ര​തി​ക​രി​ച്ചു.​ ​കൂ​ടു​ത​ൽ​ ​നി​ക്ഷേ​പം​ ​ന​ട​ത്ത​ണ​മെ​ന്ന് ​അ​വ​രോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​അ​ന്താ​രാ​ഷ്ട്ര​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ശേ​ഷം​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​പ​തി​നാ​യി​രം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പ​മു​ണ്ടാ​വു​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWERCUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA