
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. 2025ലെ സ്വർണ പൂശൽ കേസിൽ വിശദ അന്വേഷണം നടത്തിയ ശേഷം കുറ്റപത്രം നൽകാനാണിത്. 2019ലെ സ്വർണക്കൊള്ളയ്‌ക്കൊപ്പമാണ് 2025ലെ ഗൂഢാലോചന കേസിന്റെ അന്വേഷണവും.
പുതിയ കണ്ടെത്തലുകൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. പി.എസ്.പ്രശാന്ത്,എ.അജികുമാർ എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ പ്രശാന്തും അജികുമാറും റിമാൻഡിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്താലേ ഗൂഢാലോചനയിൽ പങ്കാളികളായവരെക്കുറിച്ചുള്ള വിവരം അറിയാനാവൂ.
2025ൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും 2019ലെ കൊള്ള മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തി. 2019ലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്ന തരത്തിലാണ് പുതിയ ബോർഡ് ഉത്തരവ്. ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിൽ പങ്കാളികളാണെന്നാണ് നിഗമനം. 2025ലെ സ്വർണം പൂശലിന് അനുമതി നൽകാനായി ഫയൽ ഉണ്ടായതെവിടെ നിന്നാണെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. ഇതിനായി ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും 2022 മുതൽ 25 വരെയുള്ള കത്തിടപാടുകൾ രേഖപ്പെടുത്തുന്ന ഡെസ്പാച്ച് രജിസ്റ്റർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ വിശദമായ അന്വേഷണം വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |