SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.51 AM IST

ശ്രീശാരദാ സന്നിധിയിൽ കുരുന്നുകൾക്ക് വിദ്യാരംഭം

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ വിദ്യാ ദേവതയായി ശിവഗിരിയിൽ പ്രതിഷ്ഠിച്ച ശ്രീശാരദാദേവി സന്നിധിയിൽ ആയിരക്കണക്കിന് കുട്ടികളെ മഠത്തിലെ സന്യാസി വര്യന്മാർ എഴുത്തിനിരുത്തും. വിദ്യാരംഭത്തിനായി വിപുലമായ സൗകര്യങ്ങൾ ശിവഗിരിയിൽ ഒരുക്കിയിട്ടുണ്ട്.

ഓം ഹരി ശ്രീ ഗണപതയെ നമ:എന്നെഴുതിയ ഓലയോടൊപ്പം ലഘു പാഠാവലിയും പേനയും പ്രസാദമായി കുട്ടികൾക്ക് നൽകും.രാവിലെ ശ്രീശാരദാപൂജ,പൂജയെടുപ്പ്,സമൂഹപ്രാർത്ഥന എന്നിവയ്ക്കു ശേഷം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി

സച്ചിദാനന്ദ ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ സ്വാമി വിരജാനന്ദഗിരി,ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ഋതംഭരാനന്ദ,സ്വാമി വിശാലാനന്ദ തുടങ്ങിയവർ ആചാര്യസ്ഥാനീയരായി ആദ്യക്ഷരം കുറിക്കൽ ചടങ്ങിന് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY