SignIn
Kerala Kaumudi Online
Thursday, 23 July 2026 3.16 AM IST

വിവാദലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സ്വരാജ്

1

തിരുവനന്തപുരം: ദേശാഭിമാനിയിൽ 'കള്ളൻ വിജയൻ" എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റെസിഡന്റ് എഡിറ്റർ എം.സ്വരാജ്. ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ല. അഥവാ, നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യമില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും ചിലത് മാറ്റിവയ്ക്കും. മറ്റു മാദ്ധ്യമങ്ങളുടെ ഡെസ്‌കിൽ ഇങ്ങനെ ഉണ്ടായിട്ടില്ലേ?

തെറ്റായ പ്രചാരണമാണ് നടക്കുന്നത്.കെ.ആർ.അജയനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാകും. നിങ്ങൾക്കും ദേശാഭിമാനിയിലേക്ക് അയയ്ക്കാം. പക്ഷേ പ്രസിദ്ധീകരിക്കണോയെന്ന് തീരുമാനിക്കുന്നത് ദേശാഭിമാനിയാണ്. ദേശാഭിമാനിയുടെ ആഭ്യന്തര കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാനില്ലെന്നും എം.സ്വരാജ് പറഞ്ഞു. അതേസമയം, വാരാന്തപ്പതിപ്പ് എഡിറ്റർ ആവശ്യപ്പെട്ടതനുസരിച്ചാണ് കള്ളൻ വിജയൻ എന്ന ലേഖനം തയ്യാറാക്കിയതെന്ന് അതെഴുതിയ ടി.സി.രാജേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പ്രസിദ്ധീകരിക്കണോയെന്ന് തീരുമാനിക്കാനുള്ള അവകാശം ദേശാഭിമാനിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA